Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലിക്ക ക്യാമ്പയിന് പിന്തുണയുമായി കാര്‍ റാലി സംഘടിപ്പിച്ചു

30 Sep 2024 12:17 IST

- Jithu Vijay

Share News :

മലപ്പുറം : ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ആരോഗ്യപൂര്‍ണമായ ജീവിതം ഉറപ്പാക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് നടപ്പാക്കി വരുന്ന നെല്ലിക്ക ക്യാമ്പയിന് പിന്തുണയുമായി കാര്‍ റാലി സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ നെഹ്രു സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച റാലി വള്ളിക്കുന്ന് എം.എല്‍.എ പി. അബ്ദുള്‍ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്തു. മഞ്ചേരിയില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം റാലി കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ സമാപിച്ചു.


പ്രീമിയം കാറുകളുടെ പ്രദര്‍ശനവും ഇ.എം.ഇ.എ കോളേജില്‍ നടന്നു. സമാപനസമ്മേളനം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി. ത്രീ-ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് പോളിസി സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. ഷാഹിദ് ചോലയില്‍, കാരാടന്‍ സുലൈമാന്‍, മുഹമ്മദ് കുട്ടി അജ്ഫാന്‍, ഇ.എം.ഇ.എ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റിയാദ്, പി.കെ മുബഷിര്‍, ത്രീജി നെല്ലിക്ക പ്രോഗ്രാം കണ്‍വീനര്‍ അബു തംരീക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News