Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്തരേന്ത്യയിൽ ബി.ജെപിയുടെ സീറ്റുകൾ കുറയും-

21 Apr 2024 19:58 IST

UNNICHEKKU .M

Share News :

 


മുക്കം: ഉത്തരേന്ത്യയിൽ ബി.ജെ.പിക്ക് വൻതോതിൽ സീറ്റുകൾ കുറയുമെന്നും അതുകൊണ്ടാണ് നരേന്ദ്രമോദി ഇത്തവണ ദക്ഷിണേന്ത്യയിൽ കൂടുതൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും മഹിളാ കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻ്റ് അൽക്ക ലാംബ പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പത്തുവർഷത്തെ ബി.ജെ.പി ദൂർഭരണത്തിന് ഇത്തവണ അന്ത്യമാകുമെന്നും അൽക്ക ലാംബ പറഞ്ഞു. രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാറാണ്. ജനാധിപത്യത്തിനും ഭരണഘടനാ അവകാശങ്ങൾക്കും വേണ്ടി പാർലമെൻ്റിൽ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് അതിൻ്റെ ഏറ്റവും വലിയ തെളിവാണ്. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന നയം ഒരിക്കലും നടക്കാൻ പോകുന്നില്ല. മണിപ്പൂരിൽ കലാപം നടന്നിട്ട് അങ്ങോട്ട് തിരിഞ്ഞു നോക്കാൻ പോലും പ്രധാനമന്ത്രി തയാറായില്ലെന്നും അവർ പറഞ്ഞു. സണ്ണി പ്ലാത്തോട്ടം അധ്യക്ഷനായി. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി, തമിഴ്നാട് സ്റ്റേറ്റ് പ്രസിഡൻ്റ് ഹസീന സയ്ദ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ ആൻ്റണി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജ ടോം, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ നിസാം കാരശേരി, പ്രണോയ് മുത്തോട്ടിൽ, അബ്ദു തോട്ടുമുക്കം, മുനീർ ഗോതമ്പറോഡ് സംസാരിച്ചു.

ചിത്രം: കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടത്ത് നടന്ന യു.ഡി.എഫ് കുടുംബ സംഗമം മഹിളാ കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻ്റ് അൽക്ക ലാംബ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News