Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 08:29 IST
Share News :
മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന 'റെമാൽ' കൊടുങ്കാറ്റ് ബംഗ്ലാദേശിൻ്റെയും പശ്ചിമ ബംഗാളിൻ്റെയും തീരങ്ങൾക്കിടയിൽ എത്തി. കനത്ത മഴയിൽ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.
കേരളതീരത്തെ ബാധിക്കാത്തതിനാൽ സംസ്ഥാനത്ത് മുന്നറിയിപ്പുകളൊന്നുമില്ല. എന്നാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ ബംഗാൾ ഉൽക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല എന്ന നിർദേശമുണ്ട്.
ഞായറാഴ്ച രാത്രി 8:30 ന് പശ്ചിമ ബംഗാളിൻ്റെയും ബംഗ്ലാദേശിൻ്റെയും അടുത്തുള്ള തീരങ്ങളിൽ സാഗർ ദ്വീപിനും ഖെപുപാറയ്ക്കും ഇടയിൽ അയൽരാജ്യമായ മോംഗ്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് കരകയറ്റം ആരംഭിച്ചത്.
നിരവധി വീടുകൾ തകർന്നു. കൃഷി സ്ഥലങ്ങളിലും നാശം വിതച്ചു.
ശക്തമായ കാറ്റിൽ വൈദ്യുത തൂണുകളും തകർന്നു.
ചുഴലിക്കാറ്റ് എത്തുന്നതിന് മുമ്പ് പശ്ചിമ ബംഗാളിലെ ദുർബല പ്രദേശങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു.
കൊൽക്കത്ത ഉൾപ്പെടെ തെക്കൻ ബംഗാളിലെ ജില്ലകളിലായി 14 ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ റെയിൽവേ ചില ട്രെയിനുകൾ റദ്ദാക്കി, കൊൽക്കത്ത വിമാനത്താവളം 21 മണിക്കൂർ വിമാന പ്രവർത്തനങ്ങൾ നിർത്തിവച്ചു.
കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖവും പ്രവർത്തനവും താൽക്കാലികമായി നിർത്തിവച്ചു.
Follow us on :
Tags:
More in Related News
Please select your location.