Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ട് പല്ലുകൾ തകർന്നു; വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങൾ

24 Jun 2024 08:07 IST

Enlight News Desk

Share News :

വയനാട്: കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകിരണം. കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമാണെന്ന് വനം വകുപ്പ്. കടുവയുടെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. കടുവ നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത.

കടുവയെ ഇന്ന് കൂടുതൽ പരിശോധനക്ക് വിധേയനമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ കൂട്ടിലായത്. താഴേക്കിഴക്കേതിൽ സാബുവിന്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് നിവാസികൾ . മൂന്നു ദിവസത്തിനുള്ളിൽ 4 പശുക്കളെയാണ് കടുവ കൊന്നത്. പശുവിനെ കടുവ കൊലപ്പെടുത്തിയ താഴെ കിഴക്കേതിൽ സാബുവിന്റെ പറമ്പിൽ വച്ച കൂട്ടിൽ രാത്രി 11 മണിയോടെ ആണ് കുടുങ്ങിയത്.

തോൽപ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് പിടിയിലായത്. കടുവയെ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇന്ന് വന വകുപ്പ് തീരുമാനമെടുക്കും.

മൂന്ന് ജില്ലകളിൽ ഇന്ന് പെരിമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


Follow us on :

More in Related News