Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Apr 2025 14:08 IST
Share News :
മലപ്പുറം : 2024-25 വാർഷിക പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി തുക ചിലവഴിച്ചതിന്റെ ചരിതാർഥ്യത്തിൽ മലപ്പുറം ജില്ലയും ജില്ലാ പഞ്ചായത്തും.
ഇക്കഴിഞ്ഞ മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ മൊത്തത്തിൽ 94.72 ശതമാനം തുക ചെലവഴിച്ച് മലപ്പുറം ജില്ലയും 99.26 ശതമാനം തുക ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തും
സംസ്ഥാനത്ത് ഒന്നാമതെത്തി.
. മുൻ വർഷത്തെ കണക്കെടുത്താൽ പദ്ധതി പ്രവർത്തനങ്ങളിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ബഹുദൂരം മുന്നിലാണ്.
ജില്ലാ പഞ്ചായത്തുകളിൽ 99 ശതമാനത്തിന് മുകളിൽ പദ്ധതി ചെലവ് കൈവരിച്ചു കൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് മികച്ച മുന്നേറ്റമാണ് നടത്തിയത്. 1996-97 സാമ്പത്തിക വർഷത്തിന് ശേഷം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ചെലവ് കൈവരിച്ചാണ് ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വികസന ഫണ്ടും പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം ഫണ്ടും 14-ാം ധന കാര്യ കമ്മീഷൻ അവാർഡ് തുകയും എല്ലാം ഒരു പോലെ കാര്യക്ഷമമായി വിനിയോഗിച്ചു. റോഡ് ഇനത്തിലും റോഡിതര വിഭാഗത്തിലുമുള്ള മെയിന്റനൻസ് ഗ്രാന്റ് പൂർണ്ണമായും ചിലവഴിച്ചു. സർക്കാരിന്റെ ട്രെഷറി നിയന്ത്രണങ്ങളും വിവിധ സാങ്കേതിക തടസ്സങ്ങളുമെല്ലാം മറി കടന്ന് ഇത്രയും തുക ചെലവഴിക്കാൻ കഴിഞ്ഞത് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ചരിത്രത്തിൽ തന്നെ ജില്ല കൈവരിച്ച വലിയ റെക്കോർഡാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജില്ലയും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ മലപ്പുറത്ത് പദ്ധതി ചെലവുകൾ കാര്യക്ഷമമായും സമയ ബന്ധിതമായും നടത്താൻ കഴിഞ്ഞത് ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെയും മികച്ച ഇടപെടലുകളുടെയും ഫലമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ജില്ലാ ആസൂത്രണ സമിതി ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവർത്തനങ്ങളിൽ കൃത്യമായ മോണിറ്ററിങ്ങാണ് നടത്തിയിരുന്നത്. പദ്ധതി രൂപീകരണം മുതൽ നിർവഹണം പൂർത്തീകരിക്കുന്നത് വരെ നിരന്തരമായ റിവ്യൂ മീറ്റിംഗു കളിലൂടെ ആവശ്യമായ മാർഗ നിർദ്ദേശങ്ങളും പിന്തുണയും നൽകി. ജില്ലാ പഞ്ചായത്തുകളിൽ പൊതു വിഭാഗം സാധാരണ വിഹിതത്തിൽ 96.48 ശതമാനമാണു മലപ്പുറം ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.
Follow us on :
Tags:
More in Related News
Please select your location.