Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2024 13:12 IST
Share News :
പാവറട്ടി:തിരുനെല്ലൂർ മഹാശിവ ക്ഷേത്രത്തിൽ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം വെള്ളിയാഴ്ച്ച ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നമ്പൂതിരിപാടിൻറെ മുഖ്യകാർമ്മികത്വത്തിൽ സമുചിതമായി ആഘോഷിക്കും.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ,ശത്രുദോഷ നിവാരണത്തിന് വേണ്ട തൃശൂല സമർപ്പണം,മംഗല്യ സൗഭാഗ്യത്തിന് വേണ്ടി ദേവിക്ക് പട്ടും താലിയും ചാർത്തൽ,ഉച്ചയ്ക്ക് 12.30-ന് പ്രസാദ ഊട്ട്,വൈകീട്ട് 6.30-ന് ദീപാരാധന,നിറമാല,കേളി,7.30-ന് ഭഗവതിക്ക് പറനിറക്കൽ,ഗുരുതിതർപ്പണം,കലശ വഴിപാട് തുടർന്ന് ഗംഭീര തായമ്പക എന്നിവ ഉണ്ടാകും.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് എൻ.ഡി.ശകരനാരായണൻ,വർക്കിംഗ് പ്രസിഡന്റ് സുനിൽകുമാർ കോനയിൽ,സെക്രട്ടറി ബിനേഷ് ഉള്ളാടത്തിൽ,ട്രഷറർ രാജു കണിയാംപറമ്പിൽ,വൈസ് പ്രസിഡന്റ്‌മാരായ നന്ദകുമാർ മാസ്റ്റർ,പി.കെ.സുബ്രമണ്യൻ,ജോയിന്റ് സെക്രട്ടറിമാരായ യു.കെ.ഷാജു,ഇ.എം.മനോജ്,ജോയിന്റ് ട്രഷറർ പി.എ.പുരുഷോത്തമൻ എന്നിവർ പ്രതിഷ്ഠാദിന മഹോത്സവ പരിപാടിക്ക് നേതൃത്വo നൽകും.
Follow us on :
Tags:
More in Related News
Please select your location.