Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ചേറ്റുവ റോഡ്,കാന അശാസ്ത്രീയ നിർമ്മാണത്തിനെതിരെ മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു

08 Jul 2024 19:27 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ റോഡ്,കാന അശാസ്ത്രീയ നിർമ്മാണത്തിനെതിരെ മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ചേറ്റുവ റോഡ് ഉപരോധിച്ചു.ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള റോഡ് നിർമ്മാണവും,അശാസ്ത്രീയമായ രീതിയിലുള്ള കാന നിർമ്മാണവും ജനങ്ങൾക്ക് ഉപകാരമാകുന്നതിന് പകരം ഉപദ്രവമാകുന്ന രീതിയിലാണ് നിർമ്മാണം.ഇതിനെതിരെ ജനങ്ങൾ അധികാരികളോട് പരാതി പറഞ്ഞിട്ടും മറുപടി ഒന്നുമില്ലാത്തത് കൊണ്ട് മുസ്ലീം ലീഗ് മുനിസിപ്പൽ കമ്മിറ്റി സമരവുമായി മുന്നോട്ട് വരികയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ തുടർന്ന് ചാവക്കാട് ചേറ്റുവ റോട്ടിൽ ദേശീയ പാതയുടെ അശാസ്ത്രിയ നിർമ്മാണത്തിൽ ആ പ്രദേശത്തെ ജനങ്ങൾ ഏറെ ദുരിതത്തിലാണ്.മഴ പെയ്ത വെള്ളം തങ്ങളുടെ വീടിന് മുന്നിൽ കെട്ടി നിൽക്കുന്ന അവസ്ഥയാണ് ഇന്നും കാണുന്നത്.ചേറ്റുവ റോട്ടിലെ ടൈൽ വിരിക്കുന്ന സമയത്ത് റോഡിനോട് ചേർന്ന് നിൽക്കുന്ന കാണ പൂർണമായും അടഞ്ഞു കിടക്കുകയാണ്,ഇത് മൂലം ജനങ്ങൾ ഏറെ ദുരിതത്തിലാണ് പോകുന്നത്.ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേ അല്ലാത്ത രീതിയിൽ ആണ് എംഎൽഎയും.ഇത്തരം ജോലികൾ നടക്കുമ്പോൾ കൃത്യമായി ഇടപെടേണ്ട അദ്ദേഹം ജനങ്ങളുടെ ദുരിതങ്ങൾ കണ്ട് ഒരു നടപടിയും സ്വീകരിക്കുന്നില്ല.സൂചനയായി നടത്തിയ ദേശീയപാത ഉപരോധം കണക്കിലെടുത്ത് അധികാരികളുടെ ഭാഗത്ത് നിന്ന് മറുപടികൾ ഇല്ലെങ്കിൽ അധികാരികളുടെ ഓഫിസ് ഉപരോധിക്കുന്ന ശക്തമായ സമരങ്ങളുമായി മുസ്ലിം ലീഗ് മുന്നോട്ട് വരുമെന്ന് നേതാക്കൾ അറിയിച്ചു.ഉപരോധ സമരം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.വി.എം.മുഹമ്മദ്‌ ഗസാലി ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷ വഹിച്ചു.മുസ്‌ലിം ലീഗ് നിയജോക മണ്ഡലം ജനറൽ സെക്രട്ടറി പി.വി.ഉമ്മർകുഞ്ഞി,ട്രഷറർ ലത്തീഫ് പാലയൂർ,ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ,എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷജീർ പുന്ന,കെ.എം.റിയാസ്,എംഎസ്എഫ് മണ്ഡലം ട്രഷറർ സബാഹ് താഴത്ത്,ഭാരവാഹികളായ പി.വി.അഷ്‌റഫ്‌,കുഞ്ഞീൻ ഹാജി,എൻ.കെ.റഹീം,അബ്ദുൽ സത്താർ,എം.എസ്.മുസ്തഫ,ടി.എം.ഷാജി,മജീദ് ചാവക്കാട്,അബ്ദുൽ കാദർ,സാലിഹ് മണത്തല,കെ.പി.മുഹമ്മദ് അഷ്‌റഫ്‌,വി.അലി,ഇഖ്‌ബാൽ കാളിയത്ത്,പി.ഐ.അഷ്‌റഫ്‌,ഹാഷിം മാലിക്ക്,ഷാഹുൽ ബ്ലാങ്ങാട്,ടി.വി.അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എം.അനസ് സ്വാഗതവും,ട്രഷറർ ഹനീഫ് ചാവക്കാട് നന്ദിയും പറഞ്ഞു.

Follow us on :

More in Related News