Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാതീയതയും മതതീവ്രവാദവും ഇല്ലാതാക്കാന്‍ ഗുരുദേവദര്‍ശനം പ്രചരിപ്പിക്കണമെന്ന് സ്വാമി സച്ചിദാനന്ദ

11 Apr 2024 20:51 IST

ENLIGHT REPORTER KODAKARA

Share News :




കൊടകര: ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദര്‍ശനം ലോകമെങ്ങും പ്രചരിപ്പിക്കേണ്ട കാലഘട്ടമാണിതെന്നും ജാതിഭേദവും മത തീവ്രവാദവും ശമിപ്പിക്കുവാന്‍ ഗുരുദേവ ദര്‍ശനത്തിന് സാധിക്കുമെന്നും ശിവഗിരിമഠം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പേരാമ്പ്ര ഗുരുചൈതന്യമഠത്തില്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായരുന്നു സ്വാമി. 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദേവന്‍ വിഭാവനം ചെയ്ത സര്‍വ്വരും സോദരത്വേനവാഴുന്ന ഒരു മാതൃകാരാജ്യം സൃഷ്ടിക്കുവാന്‍ ഓരോരുത്തരം മുന്നോട്ട് വരണമെന്നും സ്വാമി അഭ്യര്‍ത്ഥിച്ചു സ്വാമി ദേവചൈതന്യാനന്ദ സരസ്വതി വൈദിക കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. രാജിചിന്മയന്‍ ഗുരുദേവ വിഗ്രഹത്തിന് മുഖച്ചാര്‍ത്ത് സമര്‍പ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എ.കെ സുഗതന്‍ അധ്യക്ഷത വഹിച്ചു.   സ്വാമി ദേവചൈതന്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. വി.ഡി. ജയപാല്‍, കൃഷ്ണന്‍കുട്ടി പുളിക്കല്‍, നരേന്ദ്രന്‍ നെല്ലായി, രാജി ചിന്മയന്‍ തുടങ്ങിയവര്‍ സംസാരിച്ചു ഗുരുദേവ ജീവിതത്തെയും ദര്‍ശനത്തെയും അടിസ്ഥാനമാക്കി വിവിയ സാഹിത്യ കലാ മത്സരങ്ങള്‍ നടന്നു.


Follow us on :

More in Related News