Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ നിന്നും 130 സൈനികർ അടങ്ങുന്ന സംഘം വയനാട്ടിലേക്ക് തിരിച്ചു

30 Jul 2024 17:00 IST

Jithu Vijay

Share News :


തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ നിന്നും 130 സൈനികർ അടങ്ങുന്ന സംഘം വയനാട്ടിലേക്ക് തിരിച്ചു. പരമാവധി സൈനികരെയും ഐഎഎഫ് എയർക്രാഫ്റ്റ് വഴി കോഴിക്കോട് എത്തിക്കും. ​​മറ്റുള്ളവർ റോഡ് മാർഗം എത്തിച്ചേരുകയാണ്. 


തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങള്‍ ഉടൻ പുറപ്പെടും. 5 മണിക്ക് വിമാനങ്ങള്‍ കണ്ണൂർ വിമാനത്താവളത്തില്‍ എത്തും. അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേക്ക് പോകും. ജീവൻ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് ഉള്ള ഉപകരണങ്ങളുമടക്കം വഹിച്ചു കൊണ്ടാണ് ഇവർ എത്തുന്നത്. 



നിലവില്‍ കരസേനയുടെ 200 അംഗങ്ങളും 3 മെഡിക്കല്‍ സംഘങ്ങളും രക്ഷാപ്രവർത്തനം തുടങ്ങി. കോഴിക്കോട് സൈനിക ക്യാമ്പിൽ ഒരു ബ്രിഗേഡിയറുടെ നേതൃത്വത്തില്‍ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുണ്ട്.



Follow us on :

More in Related News