Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 10:51 IST
Share News :
തിരുവനന്തപുരം: ‘മെറിഹോം ‘ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഭിന്നശേഷിക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിന് കീഴില്‍ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന നല്‍കി വരുന്ന ‘മെറിഹോം ‘ഭവന വായ്പയുടെ പലിശയാണ് കുറച്ചത്. അമ്പതു ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ ഏഴു ശതമാനമാക്കി കുറച്ചത്.
പ്രോസസിങ് ചാര്‍ജ് ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് ഭിന്നശേഷിക്കാര്‍ക്ക് മെറി ഹോം പദ്ധതിയില്‍ വായ്പ നല്‍കി വരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഈ ആവശ്യത്തിന് മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന സവിശേഷ പദ്ധതിയാണിത്. അര്‍ഹരായ മുഴുവന്‍ ഭിന്നശേഷിക്കാരിലും ഈ പദ്ധതിയുടെ വിവരമെത്താന്‍ സമൂഹശ്രദ്ധ ഉണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിലും 0471 2347768, 9497281896 എന്നീ നമ്പറുകളിലും വിവരം ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.