Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചങ്ങാതി'യുമായി മലയാളം പഠിക്കുന്നത് അഞ്ഞൂറ് ഇതര സംസ്ഥാനക്കാർ.

12 Jun 2024 16:58 IST

santhosh sharma.v

Share News :

കോട്ടയം : സംസ്ഥാന സാക്ഷരതാ മിഷന്റെ 'ചങ്ങാതി' പദ്ധതിയിൽ കോട്ടയം ജില്ലയിൽ മലയാളം പഠിക്കുന്നത് അഞ്ഞൂറോളം ഇതര സംസ്ഥാന തൊഴിലാളികൾ. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിലാണ് ഇതര സംസ്ഥാനക്കാരെ മലയാളത്തിൽ സാക്ഷരരാക്കുന്ന 'ചങ്ങാതി' പദ്ധതി ആരംഭിച്ചിട്ടുള്ളത്. കുറവിലങ്ങാട് ദേവമാതാ കോളജിലെ എൻഎസ്എസ് വളണ്ടിയർമാരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. 

പദ്ധതിയുടെ ഭാഗമായി നാലു മാസം കൊണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കും. 502 പഠിതാക്കളെയാണ് സർവേയിൽ കണ്ടെത്തിയത്. 20-25 പേർക്ക് ഒരു ക്ലാസ് എന്ന നിലയിലാണ് പഠന ക്ലാസുകൾ ക്രമീകരിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഗ്രാമ പഞ്ചായത്തിൽ വിളിച്ചു ചേർത്ത അവലോകന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമത്തായി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സന്ധ്യ സജികുമാർ, എം.എൻ. രമേശൻ, ടെസി സജീവ് പഞ്ചായത്തംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, ഇ.കെ. കമലാസനൻ, ജോയിസ് അലക്‌സ്, ലതിക സാജു, രമരാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം. എം ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എം അബ്ദുൾ കരിം, മോണിറ്ററിംഗ് കോ-ഓർഡിനേറ്റർ ദീപ ജെയിംസ്, അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ആർ. സിംല, സെക്രട്ടറി എൻ. പ്രദീപ്, അസിസ്റ്റന്റ് സെക്രട്ടറി സീന മാത്യു എന്നിവർ പങ്കെടുത്തു. 



Follow us on :

More in Related News