Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2024 08:46 IST
Share News :
മേപ്പയ്യൂർ: പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിപുലമായ യോഗം സംഘടിപ്പിച്ചു ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടികൾ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ വാർഡ് വികസനസമിതി കൺവീനർമാർ, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ മോട്ടോർ തൊഴിലാളി സംഘടനകൾ കുടുംബശ്രീ ഭാരവാഹികൾ എന്നിവരുടെ യോഗത്തിൽ കർമ്മപദ്ധതി ആവിഷ്കരിച്ചു .
പ്രസിഡണ്ട് കെ.ടി.രാജൻഅധ്യക്ഷത വഹിച്ചു. വൈപ്രസിഡണ്ട് എൻ.പി ശോഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ സെക്രട്ടറി കെ. പി .അനിൽകുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ .കെ. വിജിത്ത് സി .എം .ബാബു ,ടി .കെ .അബ്ദുറഹിമാൻ നിഷാദ് പൊന്നങ്കണ്ടി കെ. വി .നാരായണൻ, മേലാട്ട് നാരായണൻ,
എസ്ക്വയർ നാരായണൻ എന്നിവർ സംസാരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ .കെ. പങ്കജൻ,കൃഷി ഓഫീസർ അപർണ ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാനാധ്യാപിക ജയിന്‍ റോസ് ,പഞ്ചായത്ത് എച്ച്.ഐ. സൽനലാൽ , സി.ഡി എസ് ചെയർപേഴ്സൺ ഇ .ശ്രീജയ എന്നിവർ വിവിധ വകുപ്പുകൾ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു.
മെയ് പന്ത്രണ്ടാം തീയതി ഡ്രൈ ഡേ ആചരിക്കുക പത്തൊമ്പതാം തീയതി വാർഡ് ശുചീകരണം നടത്തുക 25 മുതൽ ടൗൺ ശുചീകരണം നടത്തുക. 27, 28 തീയതികളിൽ സ്കൂൾ പരിസരവും 15 മുതൽ 30 വരെ പഞ്ചായത്തിലെ മുഴുവൻ തോടുകളും കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ വൃത്തിയാക്കുന്നതിനും .പി.ഇ. സി. യോഗം വിളിക്കുക, പദ്ധതി നടപ്പാക്കാൻ വാർഡ് വികസന സമിതിയും വാർഡ്സാനിറ്ററി സമിതിയും ഉടൻതന്നെ വിളിച്ചുകൂട്ടാനും തീരുമാനിച്ചു .ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി നന്ദി രേഖപ്പെട്ടത്തി.
Follow us on :
Tags:
More in Related News
Please select your location.