Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 17:10 IST
Share News :
''കാലാവസ്ഥ കടലെടുക്കുമ്പോൾ'' സെമിനാർ നടത്തി
പറവൂർ: പറവൂർ കേസരി സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ''കാലാവസ്ഥ കടലെടുക്കുമ്പോൾ'' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.
പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കേരള സമുദ്ര പഠന സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.
കേസരി സ്മാരക ട്രസ്റ്റ് ചെയർമാൻ എസ് ശർമ്മ അധ്യക്ഷനായി. 'കാലാവസ്ഥാ വ്യതിയാനം ആഘാതങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ കൊച്ചി സർവ്വകലാശാല കാലാവസ്ഥാ പഠന കേന്ദ്രം ഡയറക്ടർ ഡോ. എസ് അഭിലാഷ്, 'തീരദേശ വാസികളുടെ അതിജീവന മാർഗ്ഗം' എന്ന വിഷയത്തിൽ കുസാറ്റ് മറൈൻ ബയോളജി ഡിവിഷൻ മാനേജർ ഡോ. എ എ മുഹമ്മദ് ഹാത്ത, 'കേരളത്തിലെ തീരപ്രദേശങ്ങളിലെ സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ കുഫോസ് രജിസ്ട്രാർ ഡോ. കെ ദിനേശ് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റുമാരായ ശാന്തിനി ഗോപകുമാർ, ലീന വിശ്വൻ,
ട്രസ്റ്റ് സെക്രട്ടറി പൂയ്യപ്പിള്ളി തങ്കപ്പൻ, ടി ആർ ബോസ്, സി എ രാജീവ്, കെ ജി രാമദാസ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.