Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കര്‍ക്കടകം പിറന്നു; രാമായണമാസാരംഭത്തിന് തുടക്കം

16 Jul 2024 06:59 IST

Enlight News Desk

Share News :

കള്ളകര്‍ക്കടകത്തിന്റെ കഷ്ടതകളെ ഭക്തിയുടെ നിറവില്‍ മറികടക്കാനാണ് രാമായണം പാരായണം. കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും ഒരു മാസക്കാലം അദ്ധ്യാത്മരാമായണം മുഴങ്ങും.

പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കും മുമ്പ് മലയാളി രാമായണശീലുകളിലേക്ക് കടക്കുകയാണ്. ഹൈന്ദവഭവനങ്ങളിലും ക്ഷേത്രങ്ങളിലും ശ്രീരാമകഥയുടെ ശീലുകള്‍ നിറയുകയാണ്.

വീടുകളിലും സന്ധ്യയ്ക്ക് നിറദീപങ്ങള്‍ തെളിയിച്ച് രാമായണ പാരായണം തുടരും. രാമായണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാകണമെന്നാണ് വിശ്വാസം. ഹിന്ദുഭവനങ്ങളില്‍ ദശപുഷ്പങ്ങള്‍ വെച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങ് ഒരു മാസം മുഴുവന്‍ നടക്കുന്നു. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.

ഇടമുറിയാതെ പെയ്യുന്ന മഴക്കൊപ്പമെത്തുന്ന കര്‍ക്കിടകം വറുതിയുടെ കാലഘട്ടമാണ്. വിളവും ധാന്യവുമൊഴിഞ്ഞ ആ വറുതികാലത്തെ പഴമക്കാര്‍ പഞ്ഞകര്‍ക്കിടകമെന്ന് വിളിച്ചു. കള്ളകര്‍ക്കടകത്തിന്റെ കഷ്ടപാടുകളെ ഭക്തിയുടെ നിറവില്‍ മറികടക്കാനാണ് രാമായണം പാരായണം. കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും ഒരു മാസക്കാലം അദ്ധ്യാത്മരാമായണം മുഴങ്ങും.

ദുരിതം നല്‍കുന്ന ഛേട്ടാഭഗവതിയെ വീട്ടകങ്ങളില്‍ നിന്ന് പുറത്താക്കി ശ്രീഭഗവതിയെ സ്വാഗതം ചെയ്യും. വീട്ടിന്റെ ഉമ്മറത്ത് കത്തിച്ച് വെച്ച നിലവിളക്കിനരികില്‍ ശീബോധി വെയ്ക്കും. മനുഷ്യമനസ്സിലെ നന്‍മയെ ഒരു മാസക്കാലത്തെ രാമായണപാരായണത്തിലൂടെ സ്ഫുടം ചെയ്‌തെടുക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

Follow us on :

More in Related News