Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 19:52 IST
Share News :
മേപ്പയ്യൂർ:കനത്ത മഴയിൽ മേപ്പയ്യൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂകൂളിൻ്റെ മതിലിടിഞ്ഞു വൻ നാശം വന്നത് ജില്ലാ പഞ്ചായത്ത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്ന് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
കോടികൾ മുടക്കി ഉണ്ടാക്കിയ
സ്കൂളിലെ സിന്തറ്റിക്ക് ട്രാക്ക്
ഉൾപ്പെടുന്ന സ്ഥലത്തേക്കാണ്
മണ്ണിടിഞ്ഞു വീണത്.
രാത്രിയിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി.ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന വലിയൊരു കെട്ടിടം മതിലിടിഞ്ഞ ഭാഗത്തോട് ചേർന്ന് കിടക്കുന്നു.പെട്ടെന്നു തന്നെ മതിലിന്റെ നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ പ്രസ്തുത കെട്ടിടത്തിന്റെ സുരക്ഷയെ ബാധിക്കും.ഹയർ സെക്കൻഡറി,
വിഎച്ച്എസ്സി,ഹൈസ്കൂർ വിഭാഗങ്ങളിലായി നാലായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലാണ് പത്ത് മീറ്ററോളം
ഉയരമുള്ള മതിലിടിഞ്ഞ് ടൺ കണക്കിന് മണ്ണ് വീണിരിക്കുന്നത്.
പ്രവർത്തി ദിനത്തിലാണ് സംഭവിച്ചതെങ്കിൽ സംഭവിക്കുക
വൻ ദുരന്തമായിരുന്നു.
മതിലിടിഞ്ഞ് വീണ മണ്ണ് നീക്കിയില്ലെങ്കിൽ വിദ്യാർഥികൾക്ക് ഹയർ സെക്കണ്ടറി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് കടന്നുവരാൻ വഴി തടസ്സപ്പെടും.മാത്രമല്ല മതിൽ ഇനിയും ഇടിഞ്ഞു വീഴുമെന്ന സുരക്ഷാ ഭീഷണിയും നിലനിൽക്കുകയാണ്.
യു.ഡി.എഫ് നേതാക്കളായ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ,പഞ്ചായത്ത്
മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ,യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പറമ്പാട്ട് സുധാകരൻ,കൺവീനർ എം.കെ.അബ്ദുറഹിമാൻ,കീഴ്പോട്ട് പി. മൊയ്തി,മുജീബ് കോമത്ത് എന്നിവർ സംഭവ സ്ഥലം സന്ദർശിക്കുകയും സ്ക്കൂൾ അധികൃതരെ കണ്ട്സംസാരിക്കു
കയും ചെയ്തു.
Follow us on :
More in Related News
Please select your location.