Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2024 20:46 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറിയകോലോത്ത് ബാലൻ എന്ന സി.കെ. ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സി പി ഐ എം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി പരപ്പനങ്ങാടിയിൽ അനുശോചന റാലിയും, യോഗവും സംഘടിപ്പിച്ചു.
ഫോട്ടോഗ്രാഫി മേഖലയിലെ മലബാറിലെ പ്രശസ്ത സ്ഥാപനമായ അജന്ത ഗ്രൂപ്പിന്റെ സാരഥിയായിരുന്നു സി കെ ബാലന് 92 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് നാലുമണിയോടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ കോഴിക്കോട് ജില്ലാകമ്മറ്റി അംഗമായിരുന്നു. മലപ്പുറം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിസ്‌തുലമായ പങ്കുവഹിച്ച ആളായിരുന്നു സികെ ബാലൻ.
കലാസാംസ്ക്കാരിക, ജീവകാരുണ്യ മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു അദേഹം.
അനുശോചന യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ഷഹർബാനു, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ
പി.വി. മുസ്തഫ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷാഹുൽ ഹമീദ്, സി പി ഐ നേതാക്കളായ ഇപി മുഹമ്മദാലി, നിയാസ് പുളിക്കലകത്ത്, ഗിരീഷ് തോട്ടത്തിൽ, ഐ ൻ എൽ പ്രതിനിധി സൈതുമുഹമ്മദ്, മുസ്ലിം ലീഗ് പ്രതിനിധി അലി തെക്കേപ്പാട്ട്, കെ സി നാസർ ബി ജെ പി പ്രതിനിധി ജയദേവൻ സി പി എം നേതാക്കളായ എൻ. നരേന്ദ്രൻ മാഷ്, ടി. പ്രഭാകരൻ, ആർ ജെ ഡി പ്രതിനിധി സിദ്ധാർത്ഥൻ മൂലത്തിൽ, കോൺഗ്രസ് പ്രതിനിധി ബാലഗോപാൽ, അഭയം പാലിയേറ്റീവ് കെയർ പ്രതിനിധി വിശ്വനാഥൻ തുടങ്ങി നിരവധിപേർ സംസാരിച്ചു
സി പി ഐ എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെന്റർ അംഗം തുടിശ്ശേരി കാർത്തികേയൻ അനുശോചന പ്രമേയവും, കെ.കെ. ജയചന്ദൻ സ്വാഗതവും, പാലക്കണ്ടി വേലായുധൻ നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.