Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യവകുപ്പിനു കീഴിലുള്ള നാല് ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സെന്ററുകളിൽ വിമുക്തഭടന്മാരുടെ മക്കൾക്ക് എ.എൻ.എം. കോഴ്‌സിന് പ്രവേശനം

29 Jun 2024 18:52 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: ആരോഗ്യവകുപ്പിനു കീഴിലുള്ള നാല് ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സെന്ററുകളിൽ 2024 ഓഗസ്റ്റിൽ ആരംഭിക്കുന്ന ഓക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി (എ.എൻ.എം.) കോഴ്‌സിൽ പ്രവേശനത്തിന് പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷ ഫീസ് 0210-80- 800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചതിന്റെ ഒറിജിനൽ ചലാൻ, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം 2024 ജൂലൈ അഞ്ചിനു വൈകിട്ട് അഞ്ചു മണിക്ക് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫിസിൽ സമർപ്പിക്കണം. അപേക്ഷാഫോമും വിശദമായ പ്രോസ്‌പെക്‌സസും ആരോഗ്യ ഡയറക്ടരുടെ വെബ്‌സൈറ്റിൽ (psons.kerala.gov.in) ലഭ്യമാണ്. വിശദവിവരങ്ങൾക്ക് സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0481-2371187 


Follow us on :

More in Related News