Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 21:12 IST
Share News :
ചാവക്കാട്:ചേറ്റുവ മണപ്പുറത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി തീർന്ന ചേറ്റുവ പാലം അവഗണനയിൽ.ചേറ്റുവ പാലത്തിലെ അപകട സാധ്യത ചൂണ്ടിക്കാണിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് അതികൃതർ.ചേറ്റുവ പാലത്തിലെ വഴിവിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളായി.രാത്രികാലങ്ങളിൽ പാലത്തിൽ കൂരാകൂരിരിട്ടാണ്.ഇരുട്ടിന്റെ മറവിൽ പാലത്തിൽ നിന്നും പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് മൂലം മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയാസം നേരിടുന്നുണ്ട്.രാത്രികാലങ്ങളിൽ ശക്തമായ മഴയുള്ളപ്പോൾ പാലത്തിലെ ഇരുട്ട് വാഹന യാത്രികർക്ക് ഏറെ ഭീഷണിയാണ്.പാലത്തിലെ രണ്ട് നടപ്പാതയിലെയും സ്ലാബുകൾ തകർന്ന് കിടന്നിട്ട് വർഷങ്ങളായി.ദേശീയപാത സംസ്ഥാന സർക്കാരിന് കീഴിലായിരുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് ചേറ്റുവ പാലത്തിലെ അപകടസാധ്യത ചൂണ്ടിക്കാണിച്ച് ചേറ്റുവയിലെ സാമൂഹ്യ പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ പരാതി നല്കിയിരുന്നു.വർഷങ്ങൾ പിന്നിട്ട് മന്ത്രി ഇടപെട്ടിട്ടും,ഇതുവരെയും ശാശ്വതമായ പരിഹാരം കാണാൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായില്ല.നടപ്പാതയിലെ സ്ലാബ് തകർന്ന് കുഴിയായി കിടക്കുന്നത് കാണാതെ കാൽനടയാത്രക്കാർ കുഴിയിൽ വീണ് വലിയ അപകടങ്ങൾ ഉണ്ടാകാനും സാദ്ധ്യത കൂടുതലാണ്.ദേശീയപാത 66 ഏങ്ങണ്ടിയൂരിനേയും,ഒരുമനയൂരിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ഇത്.ചേറ്റുവ പാലത്തിലെ വൈദ്യുതി വിളക്കുകൾ അടിയന്തിരമായി പ്രകാശിപ്പിക്കണം എന്നും ഇരു നടപ്പാതയിലെയും സ്ലാബ് തകർന്നത് മാറ്റിസ്ഥാപിച്ച് കാൽനടയാത്രക്കാർക്കും,വാഹന യാത്രക്കാർക്കും ഭയമില്ലാതെ പാലത്തിലൂടെ യാത്രചെയ്യുവാൻ ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.