Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് മൂന്ന് മരണം

21 Jul 2024 19:46 IST

Jithu Vijay

Share News :

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള സ്വന്തം കൃഷിസ്ഥലത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. ചേന കൃഷിചെയ്തിരുന്ന സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്.


രാവിലെ പത്തോടെ കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫിനെ കുറെ നേരമായും കാണാത്തതിനെ തുടർന്ന് മകൻ മുഹമ്മദ് അമീനും മകളും അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് വീണു കിടക്കുന്നത് കണ്ട് അമീന്‍ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റതാണെന്ന് മനസിലായ മകള്‍ ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല രണ്ടു പേരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.


ഭാര്യ: സുബൈദ. മറ്റുമക്കള്‍: അസ്ലം, മുഹ്‌സിന.


അതേസമയം മലപ്പുറം ആലിപറമ്പ് പഞ്ചായത്തിലെ ഒടമലയിലും ഒരാള്‍ ഷേക്കേറ്റു മരിച്ചു. പടിഞ്ഞാറെക്കുളമ്പ്

വട്ടപ്പറമ്പിൽ ഉണ്ണീന്‍കുട്ടിയുടെ മകന്‍ കുഞ്ഞിമുഹമ്മദ്(മാനു-42) ആണ് മരിച്ചത്. അയല്‍വീട്ടിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ വൈദ്യുതകമ്പിയിൽ

തട്ടിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9.30-നായിരുന്നു സംഭവം.


മാതാവ്: ഖദീജ. ഭാര്യ: അസ്മ. മക്കള്‍: നാദിയ, മുസ്തഫ, ഒന്നരമാസം പ്രായമായ പെണ്‍കുട്ടി. കുഞ്ഞിമുഹമ്മദിന്റെ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Follow us on :

More in Related News