Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹനുമാൻ സേന ഭാരതിന്റെ നേതൃത്വത്തിൽ അദ്ധ്യാത്മ രാമായണ പാരായണവും രാമായണ ഗ്രന്ഥം വിതരണവും നടത്തി.

05 Aug 2024 12:03 IST

Jithu Vijay

Share News :



കോഴിക്കോട് : ഹനുമാൻ സേന ഭാരതിന്റെ

നേതൃത്വത്തിൽ അദ്ധ്യാത്മ രാമായണ പാരായണവും രാമായണ ഗ്രന്ഥം വിതരണവും നടത്തി. പുളിക്കൽ ബസാർ ശ്രീനാരായണഗുരു മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ എസ്എൻഡിപി യോഗം ശാഖ പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചു.

നവമിക ശിവഗംഗ ദൈവദശകം ആലപിച്ചു.

ഹനുമാൻ സേനാ സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


ആകാശവും ഭൂമിയുള്ള കാലം രാമായണവും നിലനിൽക്കും എന്ന്

ഒരു മനുഷ്യൻെറ ജീവിതത്തിൽ ആവശ്യമായ എല്ലാ നന്മകളും രാമായണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്മഭൂഷൺ ബാലൻ പുതേരി മുഖ്യപ്രഭാഷണം നടത്തി. ഒരു സംഘടനയും ചെയ്യാത്ത ധാർമിക പരിപാടിയാണ് ഹനുമാൻ നടത്തുന്നതെന്നും രാമായണമില്ലാത്ത വീടുകളിൽ രാമായണം എത്തിക്കുക എന്ന മഹത്തായ കർത്തവ്യം നടപ്പിലാക്കുന്ന ഹനുമാൻസേനയെ അദ്ദേഹം അഭിനന്ദിച്ചു.


ലക്ഷ്മി ഗോപാലകൃഷ്ണൻ രാമായണ പാരായണം നടത്തി. സംസ്ഥാന പ്രചാര പ്രമുഖ സഞ്ജയ് നിസരി, എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി ശിവദാനന്ദൻ പൂരി അനുഗ്രഹ പ്രഭാഷണം നടത്തി. സേനാ ഭൗതിക പ്രമുഖ് പരുത്തിയിൽ സുരേന്ദ്രൻ, കൗൺസിലർ കെ ഷാജി ചെമ്പകശ്ശേരി, കെ സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ബിജു കൈപ്പമട മലയിൽ സ്വാഗതവും, പത്മേഷ് കുമാർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News