Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളാർമല സ്കൂളിന്‍റെ പുനരുദ്ധാരണം ഏറ്റെടുക്കും, ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും -മോഹൻലാൽ

03 Aug 2024 12:46 IST

Jithu Vijay

Share News :

മേപ്പാടി∙ ഉരുൾപൊട്ടല്‍ നാശം വിതച്ച വയനാട്ടിൽ ആശ്വാസം പകരാനായി നടൻ മോഹൻലാൽ. സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം, ജോലിയുടെ ഭാഗമായിക്കൂടിയാണ് ദുരന്തമേഖലകൾ സന്ദർശിക്കുന്നത്. ശനിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് റോഡുമാർഗം വയനാട്ടിലെത്തിയ മോഹൻലാൽ, ആദ്യം മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാംപിലാണെത്തിയത്. സൈനികോദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അദ്ദേഹം ഉരുൾപൊട്ടിയ മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകൾ സന്ദർശിച്ചു.


ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് ജില്ലയുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് മോഹൻലാൽ അറിയിച്ചു.

ആദ്യഘട്ടത്തിലാണ് 3 കോടി രൂപ നൽകുന്നതെന്നും പിന്നീട് ആവശ്യാനുസരണം പണം കൈമാറുമെന്നും മോഹൻലാൽ പറഞ്ഞു.

വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയമ്മയുടെയും പേരിൽ 2015ൽ മോഹൻലാൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.


എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാർ മുതൽ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്‍റെ ഭാഗമായി. താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവ‍ർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്കരിക്കാനുമാണ് താൻ വന്നത്. ബെയ്‌ലി പാലം തന്നെ വലിയ അദ്ഭുതമാണ്. ഈശ്വരന്‍റെ സഹായം കൂടെയുണ്ട് ഇത് യാഥാർഥ്യമായതിന് പിന്നിലെന്ന് കരുതുന്നു. വെള്ളാർമല സ്കൂളിന്‍റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ പറഞ്ഞു.






Follow us on :

More in Related News