Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ആർത്തവം വേര് നേര് പോര് ' പുസ്തക പ്രകാശനം

08 Jul 2024 11:05 IST

Anvar Kaitharam

Share News :

'ആർത്തവം വേര് നേര് പോര് '

പുസ്തക പ്രകാശനം


പറവൂർ: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി

കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തകം പ്രകാശനം ചെയ്തു.

പറവൂർ ബാബു രചിച്ച ''ആർത്തവം വേര് നേര് പോര് '' എന്ന പുസ്തകം കെ എൻ ലതക്ക് കൈമാറി യുവ എഴുത്തുകാരി അപർണ ആരുഷിയാണ് ചടങ്ങ് നിർവഹിച്ചത്. താലൂക്ക് ലൈബ്രറി കൺസിൽ സെക്രട്ടറി പി കെ രമാദേവി അധ്യക്ഷയായി. ആർത്തവത്തെ മുൻനിർത്തി സ്ത്രീകളെ അശുദ്ധരെന്ന് ആക്ഷേപിക്കുവാനും അവരെ അന്യരാക്കാനുമുള്ള ആക്രോശങ്ങൾക്കിടയിൽ ആർത്തവത്തെ കുറിച്ചുള്ള ശാസ്ത്രീയ കാഴ്ച്ചപ്പാടുകളാണ് പുസ്തകത്തിലൂടെ പറവൂർ ബാബു പങ്കുവച്ചിട്ടുള്ളത്. കെടാമംഗലം ഗവ. എൽപിഎസ് പ്രധാനാധ്യാപിക പി എം ഷൈനി, പി പി സുകുമാരൻ, പറവൂർ ബാബു എന്നിവർ സംസാരിച്ചു.


Follow us on :

More in Related News