Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 19:29 IST
Share News :
മുക്കം: മുത്താലത്ത് മൂന്നര ഏക്കറോളം പ്രദേശത്തെ കുന്നിടിച്ച് കൂട്ടിയിട്ട മണ്ണ് കനത്ത വേനൽമഴയിൽ ഒലിച്ചിറങ്ങി സമീപത്തെ വീടുകളടക്കം പരിസരവാസികൾ ദുരിത മൂലം വലയുന്നതായി പരാതി. മുത്താലം മേടം പറ്റം കുന്നിലാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുപ്പതടി ഉയരത്തിൽ മണ്ണിടിച്ച് കുട്ടിയത് ചളിയും കല്ലുകളുമായി പരന്നൊഴുകിയത് വിനയായത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ശക്തമായ ഒലിച്ചിറങ്ങിയ മണ്ണും, കല്ലുകളും സമീപവാസികളെ ആശങ്കയിലാക്കിയതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. അതേ സമയം മൂത്തേരി കുമ്മാളി റോഡിലേക്ക് മണ്ണും, ചളിയും പരന്നൊഴുതിയത് ഇതുവഴിയുള്ള യാത്ര പോലും ദുസ്സഹമായി. ഒടുവിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചളിയും, മണ്ണും നീക്കി യാത്ര തടസ്സം ഒഴിവാക്കിയത്. മേടം പറ്റം കുന്നിന് താഴെ താമസിക്കുന്നവർക്ക് അതിരുകളിട്ട് സംരക്ഷണഭിത്തി കെട്ടുമെന്ന് മണ്ണിടിക്കുന്നതിന് മുമ്പ് സ്ഥലം ഉടമകൾ പറഞ്ഞതായി പരിസരവാസികൾ പറഞ്ഞു. പക്ഷെ അതിർത്തി മാത്രമാണ് നിശ്ചയിച്ച് വരമ്പ് മാർക്ക് ചെയ്തങ്കിലും, സംരക്ഷ ഭിത്തി കെട്ടിയില്ലെന്നാണ് സമീപവാസികളുടെ പരക്കെയുള്ള ആക്ഷേപം ഉന്നയിക്കുന്നത്. മഴ കനത്താൽ വീണ്ടും ഒലിച്ചിറങ്ങുമെന്നാണ് പറയുന്നത്.. മണാശ്ശേരി മുത്താലം മേടം പറ്റം ലീലാമണിയുടെ വീട്ടിമുറ്റത്തേക്കും, വീട്ടിനകത്തേക്കും, കിണറിലേക്കും ചളിവെള്ളം ഒഴുകിയെത്തിയപ്പോൾ താമസ യോഗ്യമല്ലാതായിരിക്കയാണ്. കിണറ്റിലേക്ക് ചളിവെള്ളമിറങ്ങി കുടിവെള്ളം വഴിമുട്ടിയിരിക്കയാണ്. ആസ്തമ രോഗിയായ ലീലാമണിയുടെ മരുന്നുകൾ പോലും ചളി നിറഞ്ഞ വീട്ടിലുള്ളിലായി. സംഭവത്തെ തുടർന്ന് ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ സ്വത്തിനും, ജീവനും, വീടിനും ഭീഷണിയാണന്ന് ചൂണ്ടി കാണിച്ച് ജില്ല കലക്ടർ, റവന്യൂ വകുപ്പ് ,മുക്കം നഗരസഭ, ജിയോളജി തുടങ്ങി വകപ്പുകളിൽ ലീലാമണിയടക്കമുള്ള പരിസരവാസികൾ പരാതിപ്പെട്ടിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.