Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 09:32 IST
Share News :
മുക്കം: ബലിപെരുന്നാൾ വിളിപ്പാടകലെ യത്തിരിക്കെ ഗ്രാമങ്ങളിലും, നഗരങ്ങളിലുള്ള ഇറച്ചി വിപണി കണ്ണ് നട്ട് ഹരിയാന മുറപോത്തുകളുടെ വരവ് സജീവമാകുന്നു. തീൻമേശയിലെെ ഇറച്ചി വിഭവങ്ങൾ ഒരുക്കുകുന്നതിന് ലക്ഷ്യമിട്ടാണ് മുറ പോത്തുകൾ വിപണി കീഴടക്കുന്നത്. ഹരിയാനയിലെ ചിക്ക് നോവ, ചാമ് ലി, ന്യൂ ബാത്ത്, ഫത്തേബാദ്, ഫിസാർ, രോഹി കെ തുടങ്ങിഭാഗങ്ങളിൽ നിന്നാണ് മുറപോത്തുകളും, എരുമകളും കേരളത്തിലെ ഫാമുകളിലെത്തിച്ച് വളർത്തി വിൽപ്പനക്കായി നൽകുന്നത്. 150 കിലോഗ്രാം തൂക്കമുള്ള പോത്തിൻ കുട്ടികളെ കൊണ്ട് വന്ന് വളർത്തുന്നത്.200 കിലോ തൂക്കമെ ത്തുന്നതോടെ വിൽപ്പന നടത്തുന്നത്. അധികമായ കൊഴുപ്പില്ലാത്ത സ്വാദുള്ള ഇറച്ചിയാണ് മുറപോത്തിറച്ചി യോട് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. തണുപ്പും, ചൂടും അതിജീവിച്ച് വളരാനുള്ളള സവിശേഷതയും മുറപോത്തിനുണ്ട്. വയലുകളിലേക്കും, വളപ്പുകളിലേക്ക് തുറന്ന് വിട്ടും, പ്രത്യേക ഷെഡുകൾ സ്ഥാപിച്ചുമാണ് വളർത്തി വിപണിയിലിറക്കുന്നത്. ഉയർന്ന വളർച്ച നിരക്കായതിനാൽ ലാഭകരമാക്കാൻ കഴിയുമെന്നതാണ് മുറപോത്ത് വള്ളർത്തൽ സജ്ജീവമായത്. ആഘോഷവേളകളിലും,ചടങ്ങുകളിലും ഇറച്ചി വിഭവങ്ങൾ ഒരുക്കുന്നതിൽ മുറപോത്തിറച്ചി ആവശ്യക്കാർ ഏറെയാണ്. രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രത്യേക സവിശേഷതയാണ് മുറപോത്തുകൾക്ക് പ്രിയമേറുന്നത്. ചെറിയ തലയും, മിനുസമുള്ള കറുത്ത ശരീരവും, ഉയർന്ന നെറ്റിതടവും, നീണ്ട തടിച്ചകഴുത്തും,
ചെറിയതും വളഞ്ഞത്യമായി അകത്തേക്ക് വളഞ്ഞ ചെറിയ കൊമ്പുകളുമൊക്കെ മുറ ജനുസിൽപ്പെട്ട പോത്തിനെ മറ്റുള്ളവയിൽ വിത്യസ്ഥമാക്കുന്നത്. അക്രമ സ്വഭാവും അൽപ്പ പോലുമില്ല. ഏത് കാലാവസ്ഥയും അതിജീവിക്കാൻ ഈ വർഗ്ഗത്തിലെ പോത്തിന് കഴിയുന്നു.കർണ്ണാടകയിൽ നിന്നും ആന്ധ്രയിൽ നിന്ന് മുറയിനത്തിലെ സങ്കരയിനയിനവും കേരളത്തിലെത്തുന്നുണ്ട്. മുക്കം നഗരസഭയിലെ വിവിധ ചെറുകിട ഫോത്ത് ഫാമുകളിൽ മുറപോത്ത് ലഭ്യമാണ്.. ബലി അറുക്കുന്നതിനും മുടികളച്ചിൽ ചടങ്ങുകൾക്ക് പോലും ഹരിയാന മുറ പോത്തുകൾ ആവശ്യക്കാർ ഏറെയാണ്. ശരാശരി 200മുതൽ 400 കിലോഗ്രാം തൂക്കമുള്ളതും ഗ്രാമപ്രദേശങ്ങളിൽ ഇറക്കിയതിലുണ്ട്. വലിയ പോത്തുകളെ 24 വീതവും, ചെറിയ വളർത്തുപോത്തുകൾ 40 എണ്ണ വീതമാണ് ലോറി മാർഗ്ഗം കേരളത്തിലേക്ക് വരുന്നത്.പാലക്കാട്, ആലുവ, കോഴിക്കോട് മുക്കം എന്നിവിടങ്ങളിൽ മുറപോത്തുകളുടെ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. പോത്തുകളെ ആവശ്യമുള്ളവർ തൂക്കവും ശരീരമിടുക്കവും, പ്രായവുമൊക്കെ കാണിച്ച് ഓൺ ലൈൻ വഴി ഓർഡർ ചെയ്താൽ വിപണിയിലുടെയും ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന ഫാമുകളുമുണ്ട്. താൽപ്പര്യമുള്ളവർ 8589022202 നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .
ചിത്രം: ചേന്ദമംഗല്ലൂർ വയലുകളിൽ മേയുന്ന ഹരിയാന മുറപോത്തുകൾ.
Follow us on :
Tags:
More in Related News
Please select your location.