Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 15:43 IST
Share News :
മുക്കം: മൂന്ന് മാസ കാലമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന യുടെ മാലിന്യ ശേഖരണം നിലച്ച് ചീഞ്ഞുനാറുന്നു. ഇതോടെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി എൽഡിഎഫ് രംഗത്തിറങ്ങി. മൂന്നു മാസക്കാലത്തെ സേനമാലിന്യം ശേഖരിക്കാതിരുന്നതിനാൽ മഴയിൽ കുതിർന്നു ചീഞ്ഞ് നാറി ദുരിതമായി. നിലവിലെ എം സി എ ഫ് പൂട്ടിയതും എൻലൈറ്റ് നൂസ്സടക്കം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു . കഴിഞ്ഞ ജൂൺ മാസത്തിൽ, ഹരിത കർമ്മ സേന കയറി ശേഖരിച്ച്മാലിന്യങ്ങൾ റോഡ് സൈഡിലും വിവിധ സർക്കാർ സ്ഥാപനത്തിന്റെ മുമ്പിലും കൂട്ടിയിട്ട നിലയിലാണ്, അതിശക്തമായ മഴയിൽ കുറെ ചാക്കുകൾ ഒലിച്ചു പോയത് പ്രളയ സമയത്ത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു, മാസം കഴിഞ്ഞിട്ടും ഹരിത കർമസേന ശേഖരിച്ച മാലിന്യങ്ങൾ പുതുതായി വാടകയ്ക്ക് എടുത്തു എന്ന് പറയുന്ന എം സി എഫിലേക്ക് മാറ്റാതിരിക്കുന്നത്ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കയാണ്, ഇക്കാര്യം നിരവധി തവണ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽഎൽഡിഎഫ് മെമ്പർമാർ ഉന്നയിച്ചിരുന്നതുമാണ്,എന്നാൽ നാളിതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല,സർക്കാർ ഫണ്ട് ഉപയോഗിച്ച്മാലിന്യം നീക്കുന്നതിനുവേണ്ടി,പഞ്ചായത്ത് വാങ്ങിയിട്ടുള്ള വാഹനം കാരശ്ശേരിയുടെ മലയോര മേഖലയിൽ കയറാൻ കഴിയാതെപിന്തിരിഞ്ഞു പോരുകയാണ്,കാര്യശേഷിയോ,ദീർഘവീക്ഷണമോ ഇല്ലാതെ, ഭരണസമിതിക്ക് നേതൃത്വം നൽകുന്നവർഎടുക്കുന്ന തുക്ളക് പരിഷ്കാരങ്ങളാണ് നടത്തുന്നതെന്ന് എൽ.ഡി എഫ് കുറ്റപ്പെടുത്തി., പഞ്ചായത്തിന്റെ പ്രസിഡണ്ടിനെ മുൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ, ഉദ്യോഗസ്ഥരുൾപ്പെടെയോഗം ചേർന്ന് അസഭ്യവർഷം നടത്തിയത് നാ ട്ടിലാകെ വിവാദമായിരുന്നു പരസ്പരം ധാരണയോ ഐക്യമോ ഇല്ലാത്തതാണ് പ്രതിസന്ധി നേരിടുന്നത്. തങ്ങൾ എടുത്തു വെക്കുന്ന മാലിന്യങ്ങൾ, കൊണ്ടുപോകാത്തത്, വരുമാനം ലഭിക്കാത്തത് ഹരിത കർമ്മ സേനക്കാരിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്, ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്തികടുത്ത പ്രതിഷേധത്തിന് നേ തൃത്വം നൽകാൻ ഇടതുപക്ഷ മുന്നണി പാർലമെന്ററി പാർട്ടി ആലോചിക്കുന്നതായി എൽഡിഎഫ് മെമ്പർമാർ പറഞ്ഞു, കെപി ഷാജി, കെ ശിവദാസൻ, എം ആർ സുകുമാരൻ, കെ കെ നൗഷാദ്, ജിജിത സുരേഷ്,ഇ പി അജിത്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നതാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂ ട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരങ്ങൾ സന്ദർശിച്ച ശേഷം പ്രതിഷേധം അറിയിച്ചത്
Follow us on :
Tags:
More in Related News
Please select your location.