Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ പാലം നാടിനായി സമർപ്പിച്ചു, കയ്യടിച്ചും തേൻ മധുരം നൽകിയും നാട്ടുകാർ

03 Jun 2024 22:44 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഏന്തയാർ ഈസ്റ്റ് :

ഈ മഴക്കാലം കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടി വരുമെന്ന ദുരവസ്ഥയ്ക്കു മാറ്റം ഉണ്ടാക്കി യാത്ര ദുരിതം അവസാനിപ്പിച്ചു ഏന്തയാർ ഈസ്റ്റിൽ ജനകീയ നടപ്പാലം നിലവിൽ വന്നതോടെ നാട് സന്തോഷത്തിലായത് പ്രവേശനോത്സവമാക്കി മാറ്റി.

 പ്രളയത്തിൽ തകർന്ന പാലത്തിനു പകരമുള്ള ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നി‍ർമാണം വൈകുന്ന സാഹചര്യത്തിൽ പൊളിച്ചു മാറ്റിയ നടപ്പാലം വീണ്ടും നിർമിച്ച് നാടിന് സമർപ്പിച്ചതാണ് നാടിന് അനുഗ്രഹമായത്.. തിങ്കളാഴ്ച രാവിലെ കൊക്കയാർ പഞ്ചായത്ത് പ്രസഡിന്റ് മോളി ഡൊമിനിക്, പഞ്ചായത്തംഗം പി.വി.വിശ്വനാഥൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പാലം നിർമിക്കാൻ നേതൃത്വം നൽകിയ നെജീബ് കല്ലിടുങ്കലിനെ ആദരിച്ചു. 


2021 ലെ പ്രളയത്തിൽ തകർന്ന് പാലത്തിന് പകരം പുതിയ പാലം നിർമിക്കാൻ നടപടികൾ ആരംഭിച്ചതോടെ നടപ്പാലം പൊളിച്ചു നീക്കിയിരുന്നു. എന്നാൽ തുടർന്നെത്തിയ മഴയിൽ പാലം നിർമാണം പ്രതിസന്ധിയിലായി ഇതോടെ മറുകരെ എത്താൻ പ്രയാസമായ നാട്ടുകാർ ചേർന്ന് വീണ്ടും നടപ്പാലം നിർമിക്കാൻ തീരുമാനിച്ചു. നാട്ടുകാർ തന്നെ പിരുവെടുത്താണ് പാലം നിർമിച്ചത്. അതിലുപരി രാവും പകലുമില്ലാതെ നാട്ടുകാരുടെ കഠിനാധ്വാനം കൂടി ആയതോടെ വിജയകരമായി.


ഉദ്ഘാടന യോഗത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ്, കെ.എൽ.ദാനിയേൽ,

സഞ്ജിത്ത് ശശി, ഫാ.സേവ്യർ, റവ. ഫാ. ജോർജ് ചള്ളനാൽ,ഷിയാസ് അംജദി, പി.വൈ. ലത്തീഫ്, കെ.കെ.സുരേന്ദ്രൻ, ജോസി ജോസഫ്, അനു ഷിജു,

മായാ ജയേഷ്, അബ്ദു ആലസംപാട്ടിൽ, കെ.ആർ.രാജി, പി.എസ്. സജിമോൻ, കെ.ഇ.ഹബീബ്, പി.എ.ഇർഷാദ്, ബെന്നി ഞാവള്ളികുന്നേൽ,സാജു കൊല്ലകുഴി,  കെ.കെ. വിശ്വംഭരൻ, ബഷീർ കന്നു പറമ്പിൽ,നൗഷാദ് വെംബ്ലി, ബിജു വർഗീസ്, ജയചന്ദ്രൻ വാലേൽ എന്നിവർ പങ്കെടുത്തു.


Follow us on :

Tags:

More in Related News