Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 16:11 IST
Share News :
വയനാട് മാനന്തവാടി അമ്പലവയലിൽ പൊലീസ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ്. 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് മറിയുകയായിരുന്നു. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സിപിഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരിക്കേറ്റത്.
Follow us on :
Tags:
More in Related News
Please select your location.