Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്നു നടത്തണം_ തോമസ് ഉണ്ണിയാടൻ

10 Jul 2024 21:17 IST

WILSON MECHERY

Share News :

ഇരിഞ്ഞാലക്കുട: തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്നു നടത്തണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

          മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ചെയ്യേണ്ടിയിരുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഇപ്പോഴും നടത്താതിരുന്നതിനാൽ കഴിഞ്ഞദിവസം ഇരിങ്ങാലക്കുട ബൈ പാസ്സ് റോഡിൽ ഒരു യാത്രക്കാരൻ വൻ ഗർത്തത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇരിങ്ങാലക്കുട നിയോജക മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

          യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് , ജില്ലാ സെക്രട്ടറി സിജോയ് തോമസ്, വനിതാ കോൺഗ്രസ്സ് പ്രസിഡൻ്റ് മാഗി വിൻസെൻ്റ്,മുനിസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ .ഷൈനി ജോജോ,ഓഫീസ് ചാർജ് സെക്രട്ടറി ശങ്കർ പഴയാറ്റിൽ, മണ്ഡലം പ്രസിഡൻ്റ്മാരായ എൻ. ഡി. പോൾ, ഫിലിപ്പ് ഓളാട്ടു പുറം, നിയോജക മണ്ഡലം സെക്രട്ടറിമാരായ തുഷാര ഷിജിൻ,എബിൻ വെള്ളാനിക്കാരൻ , എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷിജിൻ കൂവേലി,ജോയ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .കോട്ടയം എം.പി.അഡ്വ. കെ.ഫ്രാൻസിസ് ജോർജിന് തൃശൂർ ജില്ല കമ്മിറ്റി ജൂലൈ 16ന് ഉച്ചകഴിഞ്ഞ് സാഹിത്യ അക്കാദമി ഹാളിൽ വച്ച് നൽകുന്ന സ്വീകരണം വൻവിജയമാക്കാനും യോഗം തീരുമാനിച്ചു

Follow us on :

More in Related News