Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 14:26 IST
Share News :
ഒറ്റപ്പാലം : താലൂക്ക് ആശുപത്രി പ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ
ഡി വൈ എഫ് ഐ ഇടപെടുമെന്ന്
ജില്ലാ സെക്രട്ടറി
കെ സി റിയാസുദ്ദീൻ
ഒറ്റപ്പാലം , ഷൊർണൂർ
ബ്ലോക്ക് കമ്മറ്റികളുടെ
നേതൃത്വത്തിൽ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കു
കയായിരുന്നു റിയാസുദ്ദീൻ .
ഈ പ്രതിഷേധം ആതുരാലയത്തെ ജനങ്ങൾ കൈയ്യൊഴിയുന്ന അവസ്ഥയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന ചില ഉദ്യോഗസ്ഥരുടെ മനോഭാവത്തിനെതിരെയാണ്.
ചികിത്സ തേടിയെത്തുന്നവരോട് പരുഷമായി പെരുമാറുന്ന അനുഭവങ്ങളുണ്ടാവുന്നതായി പരാതിയുണ്ട്.
രോഗികളെ പരിശോധിക്കുന്നതിന് നിയന്ത്രണം വച്ച് സ്വന്തം താൽപര്യങ്ങൾ അടിച്ചേൽപിക്കാൻ ചില ഡോക്ടർമാർ ശ്രമിക്കുന്നതായും അത് അനുവദിക്കാനാ
വില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
ജനകീയ
വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന്
ഡി വൈ എഫ് ഐ ക്ക് ക്ലാസെടുക്കാൻ ആരും മിനക്കെടേണ്ടെന്നും റിയാസുദീൻ പറഞ്ഞു.
രാവിലെ ആശുപത്രിയുടെ പ്രധാന കവാടത്തിൽ മാർച്ച് തടയാൻ പോലീസ് ശ്രമിച്ചതോടെ പ്രവർത്തകർ
വലയം ഭേദിച്ചു നീങ്ങി
യത് ഏതാനും സമയം സംഘർത്തിന് കാരണമായി. മാർച്ച്
ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറിയടക്ക
മുള്ളവർ ഏറെ പണിപ്പെട്ടാണ് രംഗം നിയന്ത്രണവിധേയമാക്കിയത് . സംസ്ഥാന കമ്മറ്റിയംഗം
അഡ്വ. എം രൺധീഷ് , കൃഷ്ണപ്രിയ , രാകേഷ്, പി ഗിരീഷ്,
പി എസ് അബ്ദുൾ മുത്തലിഫ് , രാഹുൽ, ബിനോയി തുടങ്ങിയവർ പ്രതിഷേധത്തിന്
നേതൃത്വം നൽകി .
Follow us on :
More in Related News
Please select your location.