Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 17:18 IST
Share News :
മലപ്പുറം: സ്കൂളില്‍ നിന്നും ലക്ഷങ്ങളുടെ അരി കടത്തിയ അദ്ധ്യാപകർക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാർശ. മലപ്പുറം മൊറയൂർ വിഎച്ച്‌എം ഹയർ സെക്കൻഡറി സ്കൂളിലെ കുറ്റക്കാരായ അദ്ധ്യാപകരില്‍ നിന്ന് സാമ്ബത്തിക നഷ്ടം ഈടാക്കാൻ ധനകാര്യ പരിശോധന വിഭാഗം ശുപാർശ ചെയ്തു. പ്രധാനാദ്ധ്യാപകനായിരുന്ന ഡി ശ്രീകാന്ത് അദ്ധ്യാപകരായ കെ.സി ഇർഷാദ്, പി. ഭവനീഷ്, ടി.പി രവീന്ദ്രൻ എന്നിവർക്കെതിരെയാകും നടപടി സ്വീകരിക്കുക. ഇവരില്‍ നിന്ന് 2.88 ലക്ഷം രൂപയാകും ഈടാക്കുക.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അദ്ധ്യാപകർ അരി കടത്തുന്ന വിവരം പുറത്തുവന്നത്. സ്കൂളിലെ 7,737 കിലോ അരി കടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. തുടർന്നാണ് സംഭവത്തില്‍ ധനകാര്യ അന്വേഷണ വിഭാഗം അന്വേഷണം നടത്തിയത്. സംഭവത്തില്‍ പ്രധാനാദ്ധ്യാപകൻ ഉള്‍പ്പെടെ നാല് പേരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Follow us on :
Tags:
More in Related News
Please select your location.