Sat May 17, 2025 9:14 AM 1ST
Location
Sign In
10 Feb 2025 19:51 IST
Share News :
തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ ഏരിയ അടിസ്ഥാനത്തിൽ കാൽനട ജാഥകൾ സംഘടിപ്പിക്കും. ഫെബ്രുവരി 25ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധിക്കും. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമുയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
കേരളം എന്ന പേരുപോലും കേന്ദ്ര ബജറ്റിലില്ല. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ച സാഹചര്യത്തിലാണ് കേരളം പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടത്. അതുണ്ടായില്ല. വിഴിഞ്ഞം തുറമുഖത്തിന് ഒരുരൂപ പോലുമില്ല. ഉരുൾപൊട്ടൽ പുനരധിവാസത്തിന് ഒരു പൈസപോലും അനുവദിക്കാത്തത് മനുഷ്വത്വരഹിതമാണ്. പുതിയ പദ്ധതികളോ സംരംഭങ്ങളോ എയിംസ് പോലുള്ള സ്ഥാപനങ്ങളോ പ്രഖ്യാപിച്ചില്ല. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് വകയിരുത്തിയെങ്കിലും 40,000 കോടിപോലും കേരളത്തിനു ലഭിക്കില്ല.
ആദായ നികുതി എന്ന ഒറ്റ കാര്യത്തിൽ പിടിച്ചാണ് കേന്ദ്ര ബജറ്റിനെ മാധ്യമങ്ങൾ വെള്ളപൂശാൻ ശ്രമിച്ചത്. ധനമന്ത്രിയുടെ സാരിയുടെ പ്രത്യേകത വർണിച്ച മാധ്യമങ്ങൾ കേരളത്തോടുള്ള അവഗണനയെക്കുറിച്ച് കാര്യമായൊന്നും പറഞ്ഞില്ല. കേരളത്തോടുള്ള അവഗണന ആസൂത്രിതമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ബജറ്റിനുശേഷം കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റെയും സുരേഷ് ഗോപിയുടെയും പ്രതികരണം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണെന്ന് ഇരുവരും മനസിലാക്കണമെന്നും അദ്ധേഹം കൂട്ടി ചേർത്തു
Follow us on :
Tags:
More in Related News
Please select your location.