Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി താലൂക്ക് ആശുപത്രി പോസ്റ്റ് മോർട്ട വിവാദം; സമഗ്ര അന്വേഷണം ആവശ്യപ്പെടാൻ ഉന്നതതല യോഗ തീരുമാനം.

06 Jan 2025 21:57 IST

Jithu Vijay

Share News :


തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മൂന്നിയൂരിൽ നിന്നും അസുഖബാധിതനായി വന്ന അബൂബക്കർ മുസ്‌ലിയാർ എന്ന രോഗി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനിടെ മരണപ്പെട്ടതും പ്രസ്തുത മൃതദേഹം പോസ്റ്റ്‌ മോർട്ടം ചെയ്യാൻ വൈകിപ്പിച്ച് ഫോറൻസിക് സർജനെ കൊണ്ട് പോസ്റ്റ് മോർട്ടം ചെയ്യുന്നതിന് വേണ്ടി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് മരിച്ചായാളുടെ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും വാർത്ത മാധ്യമങ്ങളും ഉയർത്തിയ ആരോപണങ്ങളിൽ വസ്തുത കണ്ടെത്തുന്നതിനും പോലീസ്, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അലംഭാവ സമീപനം ഉണ്ടായോ എന്നത് സമഗ്രമായ അന്വേഷണം നടത്തുന്നതിന് മേൽ ഘടകങ്ങൾക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ന് ചേർന്ന തിരൂരങ്ങാടി നഗരസഭ മീറ്റിംഗ് ഹാളിൽ ചേർന്ന ഉന്നത തല യോഗം തീരുമാനിച്ചു. ചെയർമാൻ കെ.പി. മുഹമ്മദ്‌ കുട്ടി അധ്യക്ഷനായി.


അബൂബക്കർ മുസ്‌ലിയാരുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം നടപടികൾ എൻലൈറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്തിന് പിന്നാലെ നിരവധി സംഘടനകൾ പ്രക്ഷോഭ രംഗത്താണ്.


ഇന്നത്തെ യോഗ തീരുമാനപ്രകാരം സ്വാഭാവിക മരണം സംഭവിച്ചെത്തുന്ന മൃതദേഹങ്ങളും മരണം സ്ഥിരീകരിക്കാൻ എത്തുന്ന മൃതദേഹങ്ങളും പോലീസ് ഇന്റിമേഷൻ നടത്തി നിയമാനുസൃതമായ രീതിയിൽ പോലീസും ആശുപത്രി മേലാധികാരികളും പരസ്പര കൂടിയാലോചനയിലൂടെ മാത്രമേ പോസ്റ്റ്‌ മോർട്ടത്തിന് നിർദേശിക്കാവൂ എന്നും പോസ്റ്റ് മോർട്ടം ആവശ്യമായി വരുന്ന കേസുകളിൽ പോലീസും ആശുപത്രി അധികൃതരും അനാവശ്യ തടസ്സ വാദങ്ങൾ ഒഴിവാക്കി നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു.


കൂടാതെ ജില്ലയിൽ തന്നെ ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജ്ജന്റെ അഭാവം ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും അടിയന്തിരമായി ഒരു ഫോറൻസിക് സർജ്ജനെ നിയോഗിക്കുന്നതിന് ബന്ധപ്പെട്ട ഘടകങ്ങളിലേക്ക് അപേക്ഷ നൽകാനും തീരുമാനിച്ചു.


യോഗത്തിൽ ഡെപ്യൂട്ടി ചെയർ പേഴ്സണൽ സുലൈഖ കാലൊടി, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.പി. ഇസ്മായിൽ, ഇക്ബാൽ കല്ലിങ്ങൽ, സോനാ രതീഷ്, സിപി. സുഹ് റാബി.

തഹസീൽദാർ പി ഒ. സാദിഖ്, തിരൂരങ്ങാടി എസ് എച് ഒ. പ്രദീപ്‌ കുമാർ, ആശുപത്രി സൂപ്രണ്ട്. ഡോ : പ്രഭുദാസ്, ആർ എം ഒ. ഡോ : ഹാഫിസ് റഹ്മാൻ, തിരൂർ ഫോറൻസിക് സർജൻ ഡോ : അസീം, ഡോ: നൂറുദ്ധീൻ , റഫീഖ് പാറക്കൽ, കെ മൊയ്തീൻ കോയ , യു.എ. റസാഖ്, അഷ്റഫ് കളത്തിങ്ങൽ പാറ, ഫൈസൽ ചെമ്മാട് , ഇസ്മായിൽ നഗരസഭ കൗൺസിലർമാർ, എച് എം സി. മെമ്പർമാർ, മാധ്യമ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.





Follow us on :

More in Related News