Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂലമറ്റത്ത് മേലുകാവ് സ്വദേശിയെ കൊലപ്പെടുത്തി പായയില്‍ പൊതിഞ്ഞ് കൊണ്ടിട്ട സംഭവം: ആറ് പേര്‍ പിടിയില്‍

03 Feb 2025 22:08 IST

ജേർണലിസ്റ്റ്

Share News :



മൂലമറ്റം: മൂലമറ്റത്ത് മേലുകാവ് സ്വദേശിയെ കൊലപ്പെടുത്തി പായയില്‍ പൊതിഞ്ഞ് കൊണ്ടിട്ട സംഭവത്തില്‍ ഒമ്പത് പ്രതികളില്‍ ആറ് പേര്‍ പിടിയില്‍. മൂലമറ്റം തേക്കിന്‍ കൂപ്പിന് സമീപം മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയില്‍ സാജന്‍ സാമുവലി ( 47 ) നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ പോലീസ് പിടിയിലായത്. കൊലക്കേസ് ഉള്‍പ്പടെ അനവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സാജന്‍. എരുമാപ്ര സി.എസ്.ഐ പള്ളിയുടെ പെയിന്റിങിന് പോയ മൂലമറ്റം, അറക്കുളം, മണപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ഒന്‍പത് അംഗ സംഘമാണ് കൊല നടത്തിയതും മൃതദേഹം മൂലമറ്റത്ത് കൊണ്ടുവന്ന് ഇട്ടതും. പ്രതികളായ  മണപ്പാടി സ്വദേശി ഷാരോണ്‍ ബേബി, അശ്വിന്‍ കണ്ണന്‍ അറക്കുളം, ഷിജു അരീപ്ലാക്കല്‍ കണ്ണിക്കല്‍, അഖില്‍ രാജു താഴ്‌വാാരം കോളനി,മനോജ് ഇലപ്പള്ളി, പ്രിന്‍സ് അജേഷ് മൂലമറ്റം, എന്നിവരെയാണ് പോലീസ് പിടികൂടിയത്. പെയിന്റിങ് പണിക്ക് ചെന്ന യുവാക്കള്‍ക്ക് അവിടെ താമസിക്കാന്‍ ഷട്ടര്‍ ഇട്ട ഒരു മുറി വാടകയ്ക്ക് കൊടുത്തിരുന്നു അവിടെ വച്ച് യുവാക്കളും മരണപ്പെട്ട സാജനുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും സാജനെ വായില്‍ തുണി തിരുകി കമ്പിവടിക്ക് തലക്കടിച്ചു കൊന്ന് പായില്‍ പൊതിഞ്ഞ് മുട്ടം സ്വദേശിയുടെ ഓട്ടോയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. വാഹനം ഇടിച്ചു ചത്ത കാട്ടുപന്നിയിറച്ചിയാണന്നാണ് ഓട്ടോറിക്ഷകാരനോട് പറഞ്ഞത്. മൂലമറ്റത്ത് കെട്ട് ഇറക്കി തിരിച്ച് പോയ ഡ്രൈവര്‍ സംശയം തോന്നി വീട്ടില്‍ ചെന്ന് പിതാവിനോട് വിവരം പറഞ്ഞു. പിതാവ് ഉടന്‍ തന്നെ കാഞ്ഞാര്‍ എസ്.ഐ ബൈജു പി. ബാബുവിനെ വിവരം അറിയിച്ചു. രാത്രിയില്‍ തന്നെ കാഞ്ഞാര്‍ പോലീസ് മൂലമറ്റം തേക്കിന്‍ കൂപ്പ് മുഴുവന്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിറ്റേ ദിവസം രാവിലെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കനാല്‍ അരികില്‍ കുറ്റിക്കാട്ടില്‍ പായയില്‍ പൊതിഞ്ഞ കെട്ട് കണ്ടെത്തിയത്. സാജന്റെ ബന്ധുക്കളെ വരുത്തി പരിശോധിച്ചെങ്കിലും രണ്ട് ദിവസത്തെ പഴക്കം വന്നതുകൊണ്ട് തിരിച്ചറിയാന്‍ സാധിച്ചില്ല. മൃതദേഹവുമായി പോയ ഓട്ടോയില്‍ 7 പേര്‍ ഉണ്ടായിരുന്നു. മൂലമറ്റത്ത് രണ്ട് പേര്‍ ഇറങ്ങി. ഓട്ടോയുമായി പോയവര്‍ കനാല്‍ ബണ്ടിന്റെ മുകളില്‍ നിര്‍ത്തി 5 പേര്‍ ചേര്‍ന്ന് കെട്ട് മറിച്ചിട്ടു. വാഹനത്തില്‍ വന്നവരുടെ കയ്യില്‍ വാക്കത്തിയും മറ്റും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ തിരിച്ച് പോയി മൂലമറ്റത്ത് എത്തിയപ്പപ്പോള്‍ ഇറക്കി വിട്ടവര്‍ കൈക്കോട്ട്, കൊട്ട, പിക്കാസ് അലവാങ്ക്, കമ്പി തുടങ്ങിയ സാധനങ്ങളുമായി നില്‍ക്കുകയും അവരെ തിരികെ അവിടെ കൊണ്ടുപോയി വിടണമെന്ന് പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവര്‍ ഒഴിവായി പോയി. തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്ത് ചെന്ന് കുഴിച്ചിടാന്‍ നീക്കം നടത്തി. കമ്പി കുത്തിയപ്പോള്‍ താഴാത്തതു കൊണ്ട് പുറത്തേക്ക് തള്ളിയിരുന്ന ഒരു കൈ വെട്ടിമുറിച്ച് മാറ്റിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ തേക്കിന്‍കൂപ്പിലൂടെ പോലീസ് വാഹനം വരുന്നതു കണ്ട് പണിയായുധങ്ങള്‍ കുറച്ച് മാറ്റി വച്ച ശേഷം അവര്‍ വിട്ട് പോയി. ഇതിനിടക്ക് കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസിലെ പ്രതിയായ സാജന്‍ മൂലമറ്റത്ത് സ്ഥിരമായി വരുന്നതായി പോലിസിന് വിവരം കിട്ടിയതിനെ തുടര്‍ന്ന് അവരുടെ അന്വേഷണവും നടക്കുന്നുണ്ടായിരുന്നു. സാജന്‍ പ്രതികളുമായി ചങ്ങാത്തം നടത്തി വരുന്നതായും പോലീസ് മനസിലാക്കിയിരുന്നു. അങ്ങനെ അന്വേഷണം നടക്കുമ്പോഴാണ് മദ്യപിച്ച് ഒന്നാം പ്രതി ഷാരോണ്‍ നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്യാനായി പോലീസ് വാഹനത്തില്‍ കയറ്റിയത്. കഞ്ചാവ് കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മറ്റ് രണ്ട് പേരേയും പിടികൂടി സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. ഇതിനിടക്ക് രണ്ടാഴ്ച മുമ്പ് സ്‌കൂട്ടറില്‍ പോയ രണ്ട് കുട്ടികളെ കാറിടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ആ കാര്‍ കസ്റ്റഡിയില്‍ ആണ് ആ കേസിലെ പ്രതികളും ഈ കേസിലെ പ്രതികളാണ്. കൊലപാതകം മേലുകാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് നടന്നതു കൊണ്ട് കേസും പ്രതികളേയും മേലുകാവ് പോലീസിന് കൈമാറും. കേസിലെ 5 പ്രതികള്‍ തമിഴ് നാടിന് കടക്കാന്‍ വേണ്ടി വാഗമണ്‍ വഴി ബസില്‍ പോകുന്നതറിഞ്ഞ് വാഗമണ്‍ പോലീസിന് നിര്‍ദ്ദേശം കൊടുത്ത് വാഗമണ്‍ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇരുമാപ്രയില്‍ വച്ച് മൃതദേഹം കയറ്റി കൊടുക്കാന്‍ മറ്റ് രണ്ട് പേര്‍ കുടി ഉണ്ടായിരുന്നു. മുട്ടം ബാറില്‍ മദ്യപിക്കാനെത്തുന്ന പ്രതികള്‍ പലതവന ഈ ഓട്ടോറിക്ഷ വിളിച്ച് ഓട്ടം പോകാറുണ്ട്. രാത്രിയിലും മറ്റും ആഹാരം വാങ്ങാന്‍ വന്നതാണന്ന് പറഞ്ഞ് പലതവണ വാഹനം ഓട്ടം വിളിച്ചിട്ടുണ്ടന്നും അങ്ങനെയുള്ള പരിചയം വഴിയാണ് നമ്പര്‍ വങ്ങി അന്ന് ഓട്ടം വിളിച്ചത് എന്നും പറയുന്നു. ഏഴ് പ്രതികളേയും കാഞ്ഞാര്‍ സ്റ്റേഷനില്‍ പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇതിനിടക്ക് മൃതദേഹത്തില്‍ നിന്ന് വെട്ടിമാറ്റിയ കൈയ്ക്ക് വേണ്ടി പോലീസ് നായ വന്ന് മണം പിടിച്ച് തിരച്ചില്‍ നടത്തി കനാല്‍ തീരത്ത് കാട്ടില്‍ നിന്നും കൈ കണ്ടെത്തി. ഇനി വാക്കത്തിയും തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട് സാജനെ കൊന്നതെന്ന് പ്രതികള്‍ തന്നെയാണെന്ന് സമ്മതിച്ചു. പ്രതികള്‍ എല്ലാം നിരവധി തവണ കഞ്ചാവ്, മോഷണ കേസുകളില്‍ പ്രതികള്‍ ആയിട്ടുള്ളവരാണ്. കൊല്ലപ്പെട്ട സാജന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ പൊന്‍കുന്നം, മരങ്ങാട്ടുപള്ളി, മേലുകാവ്, പാലാ എന്നീ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നിവിടെയും ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും കൊലപാതകം, വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.


Follow us on :

More in Related News