Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 10:04 IST
Share News :
ചാവക്കാട്:സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന മദ്യത്തിനും,മയക്കുമരുന്നിനും എതിരെയുള്ള പോലീസിന്റെ പ്രവർത്തനങ്ങളിൽ ഓട്ടോ ഡ്രൈവർമാർക്ക് മുഖ്യമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ചാവക്കാട് എസ്എച്ച്ഒ എ.പ്രതാപ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പതിനേഴാം വാർഷിക ജനറൽബോഡി യോഗവും,ഡ്രൈവർമാരുടെ മക്കൾക്കുള്ള എസ്എസ്എൽസി,പ്ലസ്ടൂ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.കെ.അലി റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ വി.കെ.ഷാജഹാൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് കെ.കെ.വേണു,കെ.എസ്.ബിജു,എം.ബഷീർ,കെ.കെ.അലികുഞ്ഞ്,കെ.ആർ.രമേശ്,ഷാജി നരിയംപുള്ളി,കെ.എ.സതീശൻ,കെ.ആർ.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി എം.എസ്.ശിവദാസ്(പ്രസിഡന്റ്),കെ.കെ.വേണു,കെ.എസ് ബിജു(വൈസ് പ്രസിഡന്റുമാർ),എ.കെ.അലി(സെക്രട്ടറി)കെ.ജി.ഉണ്ണികൃഷ്ണൻ,എൻ.ബാബു(ജോയിന്റ് സെക്രട്ടറിമാർ),വി.കെ.ഷാജഹാൻ(ട്രഷറർ),കെ.ആർ.രമേശ്(ഓഡിറ്റർ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.