Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദർശനോത്സവം; ഘോഷയാത്ര നടത്തി

17 May 2024 08:15 IST

Anvar Kaitharam

Share News :

ദർശനോത്സവം; ഘോഷയാത്ര നടത്തി


പറവൂർ: എസ്.എൻ.ഡി.പി. യൂണിയൻ നടത്തുന്ന ശ്രീനാരായണ ദർശനോത്സവത്തിനു മുന്നോടിയായി ശ്രീനാരായണ ജ്യോതി, കൊടിമരം, കൊടി എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടത്തി. 

ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ പകർന്നുനൽകിയ ജ്യോതി, കൊടിമരം, കൊടിക്കയർ, കൊടി എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ മുനിസിപ്പൽ കവലയിൽ സംഗമിച്ചു. അവിടെനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ശ്രീനാരായണീയർ ചേർന്ന് യൂണിയൻ ആസ്ഥാനത്തെ ദർശനോത്സവ വേദിയിൽ എത്തിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഷൈജു

മനയ്ക്കുപ്പടി, മറ്റു ഭാരവാഹികളായ പി.എസ്. ജയരാജ്, എം.പി. ബിനു, ഷീബ വേണുഗോപാൽ, എം.കെ. ആഷിക്ക്, കെ.ബി. സുഭാഷ്, ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, ബാബു, വി.എൻ. നാഗേഷ്, ടി .എൻ. ദിലീപ്, ജോഷി പല്ലേക്കാട്ട്, ഷൈജ മുരളീധരൻ, അഡ്വ. പ്രവീൺ തങ്കപ്പൻ, ബിബിൻ ശാന്തി, അഖിൽ ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി. ശനിയാഴ്ച പുലർച്ചെ മൂത്തകുന്നം എൻ.കെ. സുഗതൻ തന്ത്രി യജ്ഞമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ നിർവഹിക്കുന്നതോടെ ദർശനോത്സവത്തിന് തുടക്കമാകും. 11-ന് എസ്.എൻ. ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.

Follow us on :

Tags:

More in Related News