Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു

13 Sep 2024 19:52 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :കോഴിക്കോട്ജില്ല ശ്രീ നാരായണ ഗുരു ധർമസേവാസംഘം (എസ്. എൻ. ഡി. എസ് )ഓണക്കിറ്റും, ഓണക്കോടിയും വിതരണം ചെയ്തു. പയമ്പ്ര ഈസ്റ്റ്‌ അരുണോദയം വായന ശാല &ലൈബ്രറിയുടെ സഹകരണത്തോടെയാണ് വായന ശാലയിൽ ചടങ്ങ് സംഘടിപ്പിച്ചത്. എസ്. എൻ. ഡി. എസ്. ദേശീയ അധ്യക്ഷ ഷൈജ കൊടുവള്ളി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നടത്തുകയും ഓണ ക്കിറ്റും ഓണക്കോടിയും വിതരണം നടത്തുകയും ചെയ്തു. വായനശാല വൈസ്. പ്രസിഡന്റ്‌, കെ. സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറി അഡ്വ. എൻ. കെ. അജിത് ഓൺലൈനായി മുഖ്യ പ്രഭാഷണം നടത്തി. പി. ശ്രീനിവാസൻ നായർ, സുധാകരൻ കപ്പടച്ചാലിൽ, രാമചന്ദ്രൻ നായർ, സിന്ധു. പി. ചേളന്നൂർ, സുനജ നിഷാദ്, ലിമിഷ ബിജു, അനിഷ സുദേഷ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News