Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്ഷരനഗരിയിലെ അക്ഷര മ്യൂസിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു; കാരൂരിൻ്റെ അർദ്ധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

30 Sep 2024 10:51 IST

CN Remya

Share News :

കോട്ടയം: അക്ഷരനഗരിയിലെ അക്ഷരം ഭാഷാ - സാഹിത്യ - സാംസ്‌കാരിക മ്യൂസിയം ഉദ്‌ഘാടനത്തിന്‌ ഒരുങ്ങുന്നു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കി സുപ്രധാനമായ ആദ്യഘട്ടം നിർമാണം പൂർത്തിയാകുന്നു. മ്യൂസിയത്തിൻ്റെ ഒന്നാംഘട്ട ഉദ്ഘാടനം ഒക്ടോബർ 19ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും.അക്ഷരം മ്യൂസിയം സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ (എസ്‌പിസിഎസ്‌) ഉടമസ്ഥതയിൽ കോട്ടയം നാട്ടകത്തുള്ള സ്ഥലത്താണ്‌ ഒരുങ്ങുന്നത്‌. ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലിക മുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികൾ ആദ്യ ഘട്ടത്തിലുണ്ട്.

അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠപിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽനിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത് എത്തിക്കുക. സാഹിത്യപ്രവർത്തകസംഘം പ്രസിഡന്റ് പി. കെ. ഹരികുമാറിൻ്റെ നേതൃത്വത്തിലാണ് ശില്പം എത്തിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് മ്യൂസിയത്തിൽ എത്തുന്ന ശില്പം മന്ത്രി വി. എൻ. വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിക്കും. പ്രതിമ പ്രൊഫ. എം. കെ. സാനു ഏറ്റുവാങ്ങും..

2022 ഫെബ്രുവരി 25ന് സഹകരണവകുപ്പ് മന്ത്രി . വി.എന്‍. വാസവന്‍ അക്ഷരം മ്യൂസിയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചത്. മ്യൂസിയത്തിനൊപ്പം തിയേറ്റർ, കൺസർവേഷൻ മുറികൾ, അർക്കൈവ്‌, ആംഫി തിയേറ്റർ എന്നിവയെല്ലാം അടങ്ങുന്നതാണ്‌ അക്ഷരം മ്യൂസിയം. ചരിത്രവിദ്യാർഥികൾക്കും ഭാഷാസ്‌നേഹികൾക്കും ഗവേഷകർക്കും പഠനത്തിന്‌ വലിയ അവസരങ്ങൾ മ്യൂസിയത്തിൽ ഒരുങ്ങും.

അടുത്ത ഘട്ടങ്ങളിലായി ആധുനിക ലൈബ്രറി സംവിധാനം, ആംഫിതീയേറ്റര്‍ എന്നിവയും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. തലച്ചോറിന്റെ വളര്‍ച്ചയും മനുഷ്യശാരീരികമാറ്റങ്ങളും സംഭവിക്കുന്നത് പ്രകൃതിയുമായുള്ള നിരന്തര ഇടപെടലുകളുടെ ഭാഗമായാണ്. മിറര്‍ ന്യൂറോണുകളുടെ പ്രവര്‍ത്തനവും ഭാഷാജീനായ Foxp2 (ഫോര്‍ ഹെഡ് ബോക്സ് പ്രോട്ടീന്‍ 2)വില്‍ സംഭവിക്കുന്ന മ്യുട്ടേഷനുമാണ് ഭാഷയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് തുടങ്ങിയ വിശദാംശങ്ങള്‍ മ്യൂസിയത്തില്‍ 3 D പ്രൊജക്ഷന്‍ ആയി അവതരിപ്പിക്കുന്നു. കേരളസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍മ്മിക്കുന്ന അക്ഷരം ഭാഷാ-സാഹിത്യ-സാംസ്കാരികമ്യൂസിയം ഭാഷാമ്യൂസിയങ്ങള്‍ക്കുള്ള ഇന്ത്യന്‍ മാതൃകയായി തീരും.

Follow us on :

More in Related News