Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 16:59 IST
Share News :
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനുള്ളിൽ യുവതി പ്രസവിച്ചു. മലപ്പുറം തിരുനാവായ സ്വദേശിനിയായ സെറീന (37) ആണ് ബസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയത്. യാത്രക്കിടെ അപ്രതീക്ഷിതമായാണ് കെഎസ്ആർടിസി ബസിനുള്ളിൽ കുഞ്ഞിന്റെ ജനനം സംഭവിച്ചത്.
തൃശൂർ പേരാമംഗലത്ത് വച്ച് ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. അങ്കമാലിയിൽ നിന്നും തൊട്ടിൽപാലത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് കുഞ്ഞ് ജനിച്ചത്. പേരാമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദനയുണ്ടായത്. പിന്നാലെ ബസ് തൃശൂർ അമല മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. യുവതിക്കൊപ്പം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ ബസിൽ നിന്നും പുറത്തെത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പിന്നീട് ആശുപത്രി ജീവന ക്കാർ ബസിനുള്ളിൽ കയറി പ്രസവം പൂർത്തിയാക്കുകയായിരുന്നു.
യുവതിയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.