Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 16:47 IST
Share News :
തിരുവനന്തപുരം: വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന നിര്‍ദ്ദേശം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അമ്മയില്‍ ഭിന്നതയില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും സിദ്ദിഖ് ആവര്‍ത്തിച്ച് വ്യക്തമാക്കി. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ആരും ഇതേവരെ നേരിട്ട പരാതിപ്പെട്ടിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. പരാതി കിട്ടിയാല്‍ നടപടി എടുക്കും
‘അമ്മ’ ഒളിച്ചോടില്ലെന്നും ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്. നിലപാട് വ്യക്തമാക്കുന്നതില്‍ താരസംഘടനയ്ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികിച്ചതിന് പിന്നാലെയാണ് ‘അമ്മ’ യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും.
Follow us on :
Tags:
More in Related News
Please select your location.