Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; വിധി വെള്ളിയാഴ്ച

17 Dec 2024 18:59 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: ഇടുക്കി കുമളിയില്‍ ആറ് വയസ്സുകാരന്‍ ഷെഫീക്കിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിധി വെള്ളിയാഴ്ച പറയും. തൊടുപുഴ ഒന്നാം നമ്പര്‍ അഡീഷണല്‍ ജില്ലാ കോടതി ചൊവ്വാഴ്ച കേസ് പരിഗണിച്ചെങ്കിലും വിധി പറയാനായി ഇരുപതിലേക്ക് മാറ്റുകയായിരുന്നു. ഷഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികള്‍. കുട്ടിയെ പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയപ്പോഴാണ് പ്രതികള്‍ ഷഫീക്കിനെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതോടെയാണ് നാളുകള്‍ നീണ്ട ക്രൂരമര്‍ദനം പുറം ലോകം അറിയുന്നത്. പ്രതികളായ ഇരുവരും ചേര്‍ന്ന് കുട്ടിയുടെ ഇടത് കാല്‍മുട്ട് ഇരുമ്പ് കൊണ്ട് അടിച്ചൊടിച്ചൊടിക്കുകയും കുട്ടിയുടെ നെഞ്ചു ഭാഗത്ത് ചവിട്ടി പരിക്കേല്‍പ്പിക്കുകയും രണ്ടാനമ്മ കുട്ടിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ച് തലച്ചോറില്‍ ക്ഷതം ഏല്‍പ്പിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. സ്റ്റീല്‍ കുപ്പ് ചൂടാക്കി കൈ പൊള്ളിച്ചതുള്‍പ്പെടെ നിരന്തരമായി നടന്ന പീഡനമാണ് ഇരയായ കുട്ടിയുടെ ശാരീരികവും മാനസികവുമായ ഇന്നത്തെ ദുരവസ്ഥയ്ക്ക കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. 2013 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലച്ചോറിനേറ്റ ക്ഷതവും കാലിലെ ഒടിവും നിരവധി മുറിവുകളുമേറ്റ കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തില്ലെന്ന ആശങ്കയായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നുവെങ്കിലും തലച്ചോറിനേറ്റ ഗുരുതരമായ പരിക്ക് കട്ടിയുടെ ബുദ്ധി വികാസത്തെയും സംസാര ശേഷിയെയും ചലന ശേഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാന സര്‍ക്കാറിന്റെ സംരക്ഷണത്തില്‍ അല്‍- അസര്‍ മെഡിക്കല്‍ കോളേജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണത്തിലാണ് കുട്ടി കഴിയുന്നത്. കേസിന്റെ വിചാരണാ വേളയില്‍ പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് ജഡ്ജ് ആഷ് കെ. ബാല്‍ കുട്ടിയെ ആശുപത്രിയില്‍ നേരിട്ട് സന്ദര്‍ശിച്ച് നിലവിലെ ഗുരുതരാവസ്ഥ മനസ്സിലാക്കിയിരുന്നു. കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും ചികിത്സിച്ച ഡോക്ടര്‍മാരും പ്രതികള്‍ക്ക് എതിരെ മൊഴി പറഞ്ഞിട്ടുണ്ട്. സാക്ഷ്യമൊഴികളും ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രതികള്‍ക്ക് എതിരാണ്. 2013 ജൂലൈ 5ന് കുട്ടിയെ പ്രതികള്‍ പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് വിധേയമാക്കുകയും പ്രാഥമ ചികിത്സ നല്‍കി പറഞ്ഞയക്കുകയും ഉണ്ടായി. എന്നാല്‍ മെഡിക്കല്‍ ടെസ്റ്റുകളും തുടര്‍ന്നുള്ള വിദഗ്ധ ചികിത്സയും നല്‍കാതിരുന്ന ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും പുഴവാണ് കുട്ടിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യര്‍ പി.എസ് രാജേഷാണ് ഹാജരാക്കുന്നത്.


Follow us on :

More in Related News