Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റംസാൻ ഒന്ന് വ്യാഴാഴ്ച

17 Feb 2026 21:29 IST

Jithu Vijay

Share News :

കോഴിക്കോട് : മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റംസാൻ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി തുടങ്ങിയവരാണ് റംസാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് അറിയിച്ചത്. ഇതോടെ ശഅബാൻ 30 പൂർത്തിയാക്കിയാകും വിശ്വാസികൾ റംസാൻ വ്രതത്തിലേക്ക് പ്രവേശിക്കുക.

Follow us on :

More in Related News