Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 07:31 IST
Share News :
തിരുവമ്പാടി: ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ കാർഷിക വായ്പ്പ ക ൾ എഴുതിതള്ളുമെന്ന് കേരള കോൺഗ്രസ്സ് (ജേക്കബ്) ചെയർമാൻ അനൂപ് എം.എൽ എ പറഞ്ഞു യുവജനങ്ങൾക്ക് പ്രതിവർഷം 30 ലക്ഷം തൊഴിൽ ഗ്യാരണ്ടി നൽകി രാജ്യത്തെ ഒഴിവുള്ള തൊഴിൽ തസ്തികൾ നികത്തുമെന്നും 50 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമെന്നും ഒരു ലക്ഷം രൂപയുടെ സഹായം തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് നൽകുo. വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നും മനുഷ്യ- വന്യമൃഗ സംഘർഷം തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ബാബു പോത്താനിക്കൽ അധ്യക്ഷനായി. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡൻ്റ് കെ.പി രാധാകൃഷ്ണൻ, യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, അബ്ദുൽ കഹാർ, ബീരാൻ കുട്ടി, സലിം പുല്ലടി, ബാബു പെരിയപ്പുറം, കെ.എം ബഷീർ, റിയാനസ് സുബൈർ, ലീലാമ്മ മംഗലത്ത്, ഹംസ മഠത്തിൽ സംസാരിച്ചു.
ചിത്രം: കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട് നടന്ന യു.ഡി.എഫ് കുടുംബസംഗമം കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.