Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രീമിയം എസി സൂപ്പർ ഫാസ്റ്റ് സർവ്വീസ് , : പുതുക്കാട് സ്‌റ്റാൻ്റിൽ നിന്ന് കയറാം

15 Oct 2024 22:16 IST

- ENLIGHT REPORTER KODAKARA

Share News :

പ്രീമിയം എസി സൂപ്പർ ഫാസ്റ്റ് സർവ്വീസ് , : പുതുക്കാട് സ്‌റ്റാൻ്റിൽ നിന്ന് കയറാം 


പുതുക്കാട് : തൃശൂർ - തിരുവനന്തപുരം, പാലക്കാട് - തിരുവനന്തപുരം റൂട്ടിൽ കെഎസ്ആർടിസി എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവ്വീസ് ആരംഭിച്ചു. പുതുക്കാട് കെഎസ് ആർ ടി സി സ്റ്റാൻ്റിന് മുമ്പിൽ നിന്ന് ഓൺലൈൻ റിസർവ്വ് ചെയ്ത് കയറാൻ അവസരം ഉണ്ട്. ഉച്ചയ്ക്ക് 1.20 ന് പുതുക്കാട് നിന്നും പുറപ്പെടുന്ന സർവ്വീസ് വൈറ്റില ഹബ്ബ് കോട്ടയം വഴി രാത്രി 8.30 ന് തിരുവനന്തപുരത്തെത്തും. രാവിലെ 5 25 ന് പുതുക്കാട് നിന്നും പുറപ്പെടുന്ന സർവ്വീസ് പെരുമ്പാവൂർ കോട്ടയം വഴി ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരത്തെത്തും. പുതുക്കാട് കൂടുതൽ ദീർഘദൂര ബസ്സുകൾക്ക് ബോർഡിങ്ങ് പോയിൻ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ കെ രാമചന്ദ്രൻ എം എൽ എ കെ എസ് ആർ ടി സി എം ഡിക്ക് കത്ത് നൽകിയിരുന്നു . രാവിലെ കോട്ടയം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് ബസ്സ് ഉപകാരപ്പെടുമെന്ന് എം എൽ എ പറഞ്ഞു.

Follow us on :

More in Related News