Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2024 10:36 IST
Share News :
വരാപ്പുഴ, ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി
പറവൂർ: സംസ്ഥാന സർക്കാരിൻ്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വരാപ്പുഴ, ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന ചടങ്ങ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും 2025 മാർച്ചിനകം ഡയലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. വരാപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രതിപക്ഷനേതാവ് അഡ്വ. വി ഡി സതീശൻ അധ്യക്ഷത വഹിച്ചു.
37 ലക്ഷം രൂപ വീതം ചിലവിട്ട് വരാപ്പുഴ, ഏഴിക്കര കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങളും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. വരാപ്പുഴയിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ ജെ റീന, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്, വരാപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുറാണി ജോസഫ്, ജില്ല മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന, എൻഎച്ച്എം ജില്ല പ്രോഗ്രാം മാനേജർ ഡോ.ശിവപ്രസാദ്, ഡോ.റിയാ ലളിത്, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഏഴിക്കരയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദൻ ശിലാഫലക അനാച്ഛാദനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം എസ് രതീഷ്, കെ എസ് ഷാജി, രശ്മി അനിൽകുമാർ, ലീന വിശ്വൻ, ശാന്തിനി ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ്, ഡോ. വിനോദ് പൗലോസ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.