Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2024 17:25 IST
Share News :
വൈക്കം: കോവിഡ് കാലത്ത് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തതിൻ്റെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് കിട്ടിയത് തിരുവോണം കഴിഞ്ഞ്. പറഞ്ഞ ആനുകൂല്യങ്ങൾ സമയത്ത് ലഭിക്കാതെ വരുന്നതോടെ റേഷൻ വ്യാപാരികളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സംസ്ഥാനത്തെ റേഷൻ വ്യാപാരികളിൽ പ്രതിമാസം 45 ക്വിൻ്റൽ വിൽക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സപ്പോർട്ടിംഗ് മണി ഉൾപ്പടെ ലഭിക്കുന്നത് എതിനെണ്ണായിരം രൂപയാണെന്നും ഇതു ലഭിക്കണമെങ്കിൽ അതാത് റേഷൻ കടകളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള കാർഡുകാരിൽ 70% അവിടെ നിന്നും റേഷൻ വാങ്ങിയിരിക്കണമെന്നുമാണ് വ്യവസ്ഥയെന്നും പോർട്ടിബിലിറ്റി നിലവിൽ വന്നതോടെ ഇത് അസാധ്യമായിരിക്കുകയാണെന്നും റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. 40 ക്വിൻ്റലിന് മുകളിൽ വിൽപ്പന ഉണ്ടായാൽ അധികം വിൽക്കുന്നതിന് കിൻ്റൽ ഒന്നിന് 100 രൂപ പ്രകാരം ലഭിക്കുമെങ്കിലും എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള റേഷൻ വ്യാപാരികളിൽ ബഹുഭൂരിപക്ഷത്തിൻ്റെയും കമ്മീഷൻ 18,000/- രൂപ മുതൽ 20,000/- രൂപ വരെയാണ്. ഇതിലും കുറവ് ലഭിക്കുന്നവരും വിരളമല്ലെന്നും കിട്ടുന്ന തുകയിൽ നിന്നും 5% റ്റി.ഡി.എസ് , ക്ഷേമനിധി 200 രൂപയും മറ്റ് പിടുത്തങ്ങളും കഴിഞ്ഞുള്ള തുകയായിരുക്കും കടയുടമയ്ക്ക് ലഭിക്കുക. ഇതിൽ നിന്ന് സെയിൽസ്‌മാൻ വേതനം, കടവാടക, കറൻ്റ് ചാർജ്ജ് ഇവയെല്ലാം കൊടുത്താൽ ബാക്കി ഒന്നും കിട്ടാത്ത അവസ്ഥയാണ് വ്യാപാരികൾക്ക് ഉള്ളത്. ഓണം കഴിഞ്ഞിട്ടും ആഗസ്റ്റിലെ കമ്മീഷൻ ഇതുവരെ ലഭിച്ചില്ല. സർക്കാർ ഓഫീസുകളും കടകമ്പോളങ്ങളും അടഞ്ഞുകിടന്ന കോവിഡ് കാലത്ത് റേഷൻ കടകൾ തുറന്ന് പ്രവർത്തിച്ചതിനെ തുടർന്ന് 65 വ്യാപാരികൾ കോവിഡ് ബാധിച്ചു മരിച്ചെങ്കിലും കേവലം അഞ്ച് പേർക്ക് മാത്രമാണ് സർക്കാൻ ഇൻഷുറൻസ് പരിരക്ഷ നൽകിയത്. കോവിഡ് സമയത്ത് വിതരണം ചെയ്‌ത പത്ത് മാസത്തെ കിറ്റ് കമ്മീഷൻ അഞ്ചുരൂപ പ്രകാരം തരാമെന്ന് പറഞ്ഞെങ്കിലും നാളിതുവരെയും പൂർണ്ണമായും വിതരണം ചെയ്തില്ല. തുടർന്ന് കോടതിയിൽ കേസ് പോയപ്പോഴാണ് അഞ്ച് മാസത്തെ പണം സർക്കാർ അനുവദിച്ചതെങ്കിലും സംസ്ഥാനത്തെ 15000 ത്തോളം വരുന്ന വ്യാപാരികളിൽ 9000 ത്തോളം പേർക്കാണ് തിരുവോണം കഴിഞ്ഞ് പണം ലഭിച്ചത്. ഓണത്തിന് നൽകാമെന്ന് പറഞ്ഞ 1000 രൂപ ഫെസ്റ്റിവൽ അലവൻസും വ്യാപാരികൾക്ക് ലഭിച്ചിട്ടില്ല. പ്രതിമാസം 200 രൂപ പ്രകാരം ക്ഷേമനിധിയിൽ അടച്ചവർക്ക് പെൻഷൻ ലഭിച്ചിട്ട് മൂന്നു മാസമായി. ചികിത്സാസഹായവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിലച്ചിരിക്കുകയാണ്. ജന സേവനത്തിൻ്റെ പേരിൽ എല്ലാം ആനുകൂല്യങ്ങളും അടക്കം അധികാരി വർഗ്ഗം ലക്ഷങ്ങൾ വാങ്ങുമ്പോഴും റേഷൻ വ്യാപാരികൾ സൗജന്യ സേവനം ചെയ്യേണ്ട സ്ഥിതിയിലാണെന്നും റേഷൻ വ്യാപാരികൾ വീട്ടുകാര്യങ്ങൾ നടത്തുന്നതിനായി ഭിക്ഷാടനം നടത്തേണ്ട അവസ്ഥയിലാണെന്നുംഎ.കെ.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
വി. ജോസഫ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.