Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് മെൻസ്ട്രൽ കപ്പ്‌ വിതരണവും,ബോധവത്കരണ ക്ലാസും നടന്നു

27 Jun 2024 17:53 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് 2023-24വാർഷിക പദ്ധതി നമ്പർ.88 വനിതകൾക്ക് മെൻസ്ട്രൽ കപ്പ്‌ വിതരണവും,ബോധവത്കരണ ക്ലാസും 2024 ജൂൺ മാസം 27 ന് രാവിലെ 10.30 ന് പഞ്ചായത്ത്‌ കമ്മ്യൂണിറ്റിഹാളിൽ വച്ച് ബഹുമാനപ്പെട്ട മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയിനി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുറുപ്പന്തറ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജെസ്സിയ ജോർജ്‌ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കോമളവല്ലി രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സാലമ്മ ജോളി, വാർഡ് മെമ്പർമാരായ ശ്രീമതി അനിയമ്മ ജോസഫ് , ശ്രീമതി. പ്രത്യുഷ സുര എന്നിവർ ആശംസകൾ അർപ്പിച്ചു. HLL ട്രെയിനർ ഡോ. അർജുന മെൻസ്ട്രൽ കപ്പ്‌ ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ച ക്ലാസ്സെടുക്കുകയും, ഗുണഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.284 ഗുണഭോക്താക്കൾക്ക് കപ്പ്‌ വിതരണം ചെയ്തു.








Follow us on :

More in Related News