Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 17:43 IST
Share News :
വൈക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ റേഷൻ വ്യാപാരികളോടുള്ള അവഗന അവസാനിപ്പിക്കണമെന്നാവശ്യം ഉന്നയിച്ച് ജൂലായ് 8,9 തീയതികളിൽ
നടക്കുന്ന റേഷൻ വ്യാപാരികളുടെ 48 മണികൂർ രാപ്പകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈക്കം താലൂക്ക് റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതി വിശേഷാൽ പൊതുയോഗം നടത്തി. വൈക്കം വ്യാപാരഭവൻ ഹാളിൽ നടന്ന യോഗം സംയുക്ത സമരസമിതി താലൂക്ക് ചെയർമാൻ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജിനീഷ് കുമാർ, സെക്രട്ടറി കെ.ഡി. വിജയൻ ഇടയത്ത്, ഐ. ജോർജുകുട്ടി, ജിൻഷോ ലൂക്കോസ്, അജീഷ് പി.നായർ, എൻ.ജെ.ഷാജി,എം. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കുക, അപാകതകൾ പരിഷ്ക്കരിച്ചു നടപ്പിലാക്കുക, ക്ഷേമനിധിയിൽ വ്യാപാരികളുടെ ക്ഷേമം ഉറപ്പുവരുത്തുക, കിറ്റു കമ്മീഷൻ നൽകുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുൻപിൽ നടത്തുന്ന 48 മണികൂർ രാപ്പകൽ സമരത്തിൽ താലൂക്കിലെ മുഴുവൻ വ്യാപാരികളെയും പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സ്ത്രീകൾ അടക്കമുള്ള നൂറ് കണക്കിന് വ്യാപാരികൾ യോഗത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.