Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമ്മീഷണർ ചാമ്പ്യൻസ് ലീഗ് നോ നെവർ ഡ്രഗ്സ് ഇനീഷ്യേറ്റീവ്-പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

28 Oct 2025 14:52 IST

Jithu Vijay

Share News :

കോഴിക്കോട് : കമ്മീഷണർ ചാമ്പ്യൻസ് ലീഗ് നോ നെവർ ഡ്രഗ്സ് ഇനീഷ്യേറ്റീവ്-പരിപാടിയുടെ ഭാഗമായി വെള്ളിമാടുകുന്ന് നിർമ്മൽ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വെള്ളിമാടുകുന്ന് അക്ഷയ അംഗനവാടിയിൽ വെച്ച് നടന്ന മത്സരത്തിൽ 15 വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് പോസ്റ്റർ പ്രദർശനവും നടന്നു. 


പോസ്റ്റർ പ്രദർശന ചടങ്ങിൽ പങ്കെടുത്തവർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വത്സ ടീച്ചർ സ്വാഗതം നേർന്നു. ചേവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മിജോ ലഹരി വസ്തുക്കൾ പുതിയ തലമുറയിൽ സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ചു ബോധവൽക്കരണം നടത്തുകയും നിർമ്മൽ റെസിഡൻസ് അസോസിയേഷൻ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നത് അഭിനന്ദനാർഹമാണെന്നറിയിക്കുകയും ചെയ്തു.


ജനമൈത്രി പോലീസ് ഓഫീസർ സന്ദീപ് സെബാസ്റ്റ്യൻ സ്റ്റേഷൻ പരിധിയിൽ കണ്ടുവരുന്ന കവർച്ച ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതിൻ്റെ രീതികളെകുറിച്ചു സംസാരിച്ചതോടൊപ്പം ജീവിതമാകട്ടെ ലഹരി എന്ന് ഓർമ്മിപ്പിച്ചു. വെള്ളിമാടുകുന്ന് സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദേവഗിരി സേവിയോ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും നിരവധി ചിത്രരചന മത്സരങ്ങളിൽ അഖിലേന്ത്യ തലത്തിലും സംസ്ഥാന തലത്തിലും സമ്മാനാർഹനുമായ സൂര്യനന്ദൻ ടി പി മുഖ്യാതിഥികളുടെ കാരിക്കേച്ചർ വരച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.


മത്സരശേഷം ആനന്ദൻ പോസ്റ്റർ രചനയിൽ എങ്ങനെ നന്നായി പങ്കെടുക്കാമെന്ന് കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. വിജയകൃഷ്ണൻ വിജയികൾക്കും പങ്കെടുത്തവർക്കും അനുമോദനം അറിയിച്ചു. പോസ്റ്റർ രചനയിൽ ഗൗരി, സയ, രുദ്ര എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും വാർഷിക ജനറൽബോഡിയിൽ വച്ച് സമ്മാനവിതരണം നടത്തുന്നതാണ് എന്ന് ജനറൽ സെക്രട്ടറി ഡോക്ടർ ശ്രീലേഖ സുനിൽ അറിയിച്ചു.


നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ വൈസ് പ്രസിഡണ്ട് ലത്തീഫ് എക്സ്കുട്ടീവ് അംഗങ്ങളായ ഡോ.സ്മിത, മൈക്കിൾ, മീനകുമാരി, ദിലീപ്, സനൽ കുമാർ, ബിജുന എന്നിവർ സംസാരിച്ചു.

വാർഡ് കൗൺസിൽ ടി കെ ചന്ദ്രൻ, പ്രഫസർ ദയാനന്ദൻ മുതലായവർ പ്രദർശനം വീക്ഷിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് ഡോ.ആശ നന്ദി അറിയിച്ചു.

Follow us on :

More in Related News