Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രെയിൻ യാത്രക്കാർക്ക് പാളം മുറിച്ച് കടക്കാൻ ന്യൂതന സാങ്കേതിക വിദ്യയുമായി വിദ്യാർഥികൾ

26 Oct 2024 15:12 IST

Basheer Puthukkudi

Share News :

കുന്നമംഗലം: ട്രെയിൻ യാത്രക്കാർക്ക് പാളം മുറിച്ച് കടക്കാൻ ന്യൂതന സാങ്കേതിക വിദ്യയുമായി വിദ്യാർഥികൾ. കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോൽസവത്തിൽ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന നിശ്ചല മാതൃകയിലാണ് പുതിയ രൂപരേഖ വിദ്യാർഥികൾ അവതരിപ്പിച്ചത്. നിലവിൽ ഉപയോഗിക്കുന്ന പടികൾക്കും എസ്കലേറ്ററിനും ലിഫ്റ്റിനുമെല്ലാം പകരമായി ഒരു ഫ്ലാറ്റ്ഫോമിൽ നിന്ന് മറ്റൊരു ഫ്ലാറ്റ് ഫോമിലേക്കെത്താൻ ഫ്ലാറ്റ് ഫോമിന് സമീപം ട്രെയിൻ ഇല്ലാത്ത സമയങ്ങളിൽ പാളം മുറിച്ചു കടക്കാനുള്ള സംവിധാനമാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. വടകര ബിഇഎം ഹയർ സെക്കണ്ടറി സ്കൂളിലെ വി.ആർ കാർത്തിക്, സൂര്യജിത്ത് എന്നീ വിദ്യാർഥികളാണ് പദ്ധതി അവതരിപ്പിച്ചത്. പദ്ധതി നടപ്പിലാക്കിയാൽ വയോജനങ്ങൾക്ക് ഏറെ സഹായകരമാവുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

Follow us on :

More in Related News