Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2024 17:24 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്തിലെ തീരപ്രദേശത്തെ കടുത്ത കടലാക്രമണത്തിന് അടിയന്തിര പരിഹാരം തേടി കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതി നേതാക്കൾ ജില്ലാ കലക്ടറുമായി ചർച്ച നടത്തി.തൃശ്ശൂർ ജില്ലാ കലക്ട്രേറ്റിൽ നടന്ന ചർച്ചയിൽ കടൽക്ഷോഭം രൂക്ഷമായ സ്ഥലങ്ങളിൽ അടിയന്തിരമായികരിങ്കൽ ഭിത്തി നിർമ്മിക്കണമെന്നും,അതിനാവശ്യമായ കരിങ്കല്ലുകൾ ലഭ്യമാക്കണമെന്നും സമിതി നേതാക്കൾ ആവശ്യപ്പെട്ടു.കടൽക്ഷോഭം മൂലം കടപ്പുറം ഗ്രാമപഞ്ചായത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്.ഏക്കറുകണക്കിന് ഭൂമിയും നൂറ് കണക്കിന് തെങ്ങുകളും നിരവധി കെട്ടിടങ്ങളും ഒട്ടേറെ കൃഷിയിടങ്ങളും കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ടു കഴിഞ്ഞു.കടപ്പുറം ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡായ അഹമ്മദ് കുരിക്കൾ റോഡും,കടലും തമ്മിൽ 8 മീറ്ററുകൾ മാത്രമാണ് വ്യത്യാസം.പ്രവാസികളും,മത്സ്യത്തൊഴിലാളികളും തിങ്ങി താമസിക്കുന്ന പ്രദേശങ്ങളാണിവിടെ ഭൂരിപക്ഷവും.ഗൾഫിൽ രക്തം വിയർപ്പാക്കി അദ്ധ്വാനിച്ച് ഉണ്ടാക്കിയ വീടുകളും,സ്ഥലങ്ങളും ഒട്ടേറെ കടൽ കവർന്ന് കഴിഞ്ഞു.മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയും തൊഴിലിടങ്ങളും തൊഴിൽ ഉപകരണങ്ങളും തകർന്നുകൊണ്ടിരിക്കുന്നു.ഗുരുതരമായ ഒരവസ്ഥയിലാണ് കടപ്പുറത്തെ ജനങ്ങൾ.ഈ ദുരവസ്ഥക്ക് ശാശ്വത പരിഹാരം വേണം.ഇതിന്നായി ചെല്ലാനം മോഡൽ ടെട്രാപോഡ് ഉൾപ്പെടെ അഴിമുഖം മുതൽ തൊട്ടാപ്പ് വരെ പുലിമുട്ടിട്ട് കടൽ ഭിത്തി നിർമ്മിക്കണം.അല്ലാത്ത പക്ഷം അധികാര കേന്ദ്രങ്ങൾ സ്ഥംഭിപ്പിക്കുന്ന രീതിയിൽ കടപ്പുറത്തെ ജനങ്ങൾ ഒറ്റക്കെട്ടായ അനിശ്ചിത കാല സമരത്തിന് രംഗത്തിറങ്ങുമെന്നും സമിതി നേതാക്കൾ ജില്ലാ കലക്ടറെ ബോധിപ്പിച്ചു.
കടപ്പുറത്തെ കടൽ ക്ഷോഭത്തിൻ്റെ ദുരവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കലക്ടർ സമിതി നേതാക്കളോട് പറഞ്ഞു.കടൽക്ഷോഭം തടയുന്നതിന്ന് അടിയന്തിരമായി താൽക്കാലിക കരിങ്കൽ ഭിത്തി നിർമ്മിക്കുന്നന്നതിനായി നാല് ലക്ഷം രൂപ കടപ്പുറം ഗ്രാമ പഞ്ചായത്തിന് കൈമാറിയതായി ജില്ലാ കലക്ടർ ചർച്ചയിൽ പറഞ്ഞു.കനത്ത മഴകാരണം കരിങ്കൽ ക്വാറികളിൽ വെള്ളം കെട്ടി നിൽക്കുന്നത് കരിങ്കൽ ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്.എങ്കിലും കരിക്കൽ ലഭിക്കുന്നതിന് വിവിധ ജില്ലാകലക്ടമാരുമായും,കോൺട്രാക്ടർമാരുമായും ബന്ധപ്പെട്ട് വരുന്നുണ്ട്.കൂടാതെ സർക്കാർ നിർദ്ദേശപ്രകാരം അറുപത് ലക്ഷം രൂപയുടെ മറ്റൊരു പ്രൊപ്പോസൽ കൂടെ തയ്യാറാക്കുന്നുണ്ട്.ഇതോടെ കടപ്പുറത്തെ കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ താൽക്കാലിക ആശ്വാസമാകുമെന്നും ചർച്ചയിൽ ജില്ലാ കലക്ടർ ഉറപ്പുനൽകി.ഈ വിഷയത്തിൽ കടപ്പുറത്തെ ദുരിതപ്പെടുന്ന ജനങ്ങളോടൊപ്പം നിൽക്കുമെന്നും,താൽക്കാലികവും ശാശ്വതവുമായ പരിഹാരങ്ങൾക്കായി സാധ്യമായ മുഴുവൻ കാര്യങ്ങളും ചെയ്യുമെന്നും അദ്ധേഹം ഉറപ്പ് നൽകി. കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതി നേതാക്കളായ പി.കെ.ബഷീർ,സി.ബി.എ.ഫത്താഹ്,എ.കെ.ഷുഹൈബ്,എ.കെ.ഫൈസൽ,പി.എസ്.മുഹമ്മദ് തുടങ്ങിയവർ ജില്ലാ കലക്ടറുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.